KeralaLatest NewsNews

കടവന്ത്രയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയെ കാണാന്‍ ഇടയ്ക്കിടെ ഒരു സ്ത്രീ വന്നിരുന്നു

ശര്‍മിള ട്രാന്‍സ്ജന്‍ഡര്‍ ആണെന്ന് വിവരം

കൊച്ചി: സുഭദ്ര തിരോധാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കടവന്ത്രയിലെ വീട്ടില്‍ സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ശര്‍മിളയെ സുഭദ്ര പരിചയപ്പെടുത്തിയത് കൂട്ടികാരിയെന്ന നിലയിലാണ്. ശര്‍മിളയുടെയും നിധിന്‍ മാത്യുസിന്റെയും വിവാഹം നടത്തിയത് സുഭദ്രയാണെന്നും കടവന്ത്രയിലെ അയല്‍വാസികള്‍ പറയുന്നു. സുഭദ്ര പണം പലിശയ്ക്ക് കൊടുത്താണ് ജീവിച്ചിരുന്നത് വീട് പൂട്ടിയിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് മകന്‍ നടത്തിയ അന്വേഷണത്തിലാണ് സുഭദ്ര ഇവിടെയില്ലെന്ന് മനസ്സിലാകുന്നത്. പിന്നീടാണ് അന്വേഷണം തുടങ്ങുന്നത്.

Read Also: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

സുഭദ്ര ഇങ്ങനെ വീട് പൂട്ടിയിറങ്ങുന്നത് പതിവായിരുന്നു. ട്രാന്‍സ്ജന്‍ഡറാണ് ശര്‍മിള. ആലപ്പുഴയിലാണ് ഇവര്‍ താമസിക്കുന്നത്. ശര്‍മിളയും ഭര്‍ത്താവും കടവന്തറയിലേക്ക് വരുന്ന സമയത്ത് തിരികെ പോകുമ്പോള്‍ സുഭദ്രയേയും ആലപ്പുഴയിലേക്ക് കൂട്ടാറുണ്ടെന്നും അയല്‍വാസി പറയുന്നു. ശര്‍മിളയുമായുള്ള അടുപ്പം സുഭദ്രയുടെ മക്കള്‍ തടഞ്ഞിട്ടുണ്ടെന്നും ഇതൊന്നും കൂട്ടാകാതെയായിരുന്നു അവര്‍ ബന്ധം തുടര്‍ന്നിരുന്നതെന്നും പറയുന്നു.

കഴിഞ്ഞമാസം നാലിനായിരുന്നു സുഭദ്രയെ കടവന്ത്രയിലെ വീട്ടില്‍ നിന്ന് കാണാതാവുന്നത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ്, സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരു മാസത്തോളമായി പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. കാണാതാവുമ്പോള്‍ സുഭദ്ര ആഭരണങ്ങള്‍ ധരിച്ചിരുന്നു.ഇത് കവര്‍ന്ന ശേഷമുളള കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ആഗസ്റ്റ് ഏഴിനാണ് മൃതദേഹം കുഴിച്ചിടാനായി കുഴി എടുക്കുന്നത്.

അതേസമയം, കടവന്ത്ര പൊലീസിന്റെ അന്വേഷണത്തില്‍ സുഭദ്ര കലവൂരിലെ ദമ്പതികളുടെ കൂടെ കണ്ടതായി വിവരം ലഭിച്ചു. വാടക വീട്ടില്‍ ഇവരോടൊപ്പമാണ് സുഭദ്ര താമസിച്ചിരുന്നതെന്നും ഡിവൈഎസ്പി വ്യക്തമാക്കി. പരിസരവാസികളില്‍ നിന്നാണ് സുഭദ്ര കലവൂരില്‍ എത്തിയ വിവരം ലഭിച്ചത്.

രണ്ട് മൂന്ന് ദിവസം ഇവര്‍ ദിവസം വീട്ടില്‍ താമസിച്ചു, ഇവരെ കാണാതായതോടെ സംശയം വര്‍ധിച്ചു, കഡാവര്‍ നായയെ കൊണ്ടുവന്ന് ഇന്നലെ പരിശോധിച്ചു അതിന് ശേഷമാണ് ഇന്ന് കുഴി തുറന്ന് പരിശോധിച്ചത്. ശര്‍മിള ഉഡുപ്പി സ്വദേശിനിയായതിനാല്‍ കേരളത്തിന് പുറത്തും അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഡിവൈഎസ്പി പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments


Back to top button