Latest NewsIndiaNews

ഷിരൂരില്‍ മണ്ണിടിച്ചില്‍: ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി അടുത്ത ആഴ്ച തെരച്ചില്‍ പുനരാരംഭിക്കും

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി അടുത്ത ആഴ്ച തെരച്ചില്‍ പുനരാരംഭിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാര്‍വാര്‍ കളക്ടറേറ്റില്‍ ചേരുന്ന യോഗത്തിലുണ്ടാകും. തെരച്ചിലിനായുള്ള വലിയ ഡ്രഡ്ജര്‍ ഗോവ തുറമുഖത്ത് നിന്ന് ബുധനാഴ്ച പുറപ്പെട്ടേക്കുമെന്നും വിവരമുണ്ട്.

Read Also: ട്രാൻസ്ജെൻഡറിന്റെ പീഡനപരാതി: ആറാട്ടണ്ണൻ സന്തോഷ് വർക്കിയുടെ ജാമ്യാപേക്ഷ 12 ന് പരിഗണിക്കും

ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്ജര്‍ ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് എത്താന്‍ 30 മുതല്‍ 40 മണിക്കൂര്‍ സമയം എടുക്കുമെന്നാണ് വിവരം. ടഗ് ബോട്ടിലാണ് ഡ്രഡ്ജര്‍ കൊണ്ടുവരിക. കാലാവസ്ഥ നിലവില്‍ അനുകൂലമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ നാല് ദിവസം ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല. ജില്ലാ ഭരണകൂടം ഡ്രഡ്ജിങ് കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button