ബെംഗളൂരു: വിവിധ ക്യാംപസുകളില്‍നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്ത ഐടി കമ്പനിയായ ഇന്‍ഫോസിസ്, രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഇവര്‍ക്കു ജോലി നല്‍കിയിട്ടില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിനു കേന്ദ്ര തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. നാസന്റിനായി പ്രസിഡന്റ് ഹര്‍പ്രീത് സിങ് സലൂജ അയച്ച പരാതിയിലാണു സംസ്ഥാന ലേബര്‍ കമ്മീഷണറോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
Read Also: പീഡനക്കേസില്‍ ഗൂഢാലോചനയെന്ന പരാതി; നിവിന്‍ പോളിയുടെ മൊഴിയെടുക്കും
ഐടി കമ്പനികളുടെയും മറ്റും പ്രവര്‍ത്തനം സംസ്ഥാന തൊഴില്‍ വകുപ്പിനു കീഴിലായതിനാലാണിതെന്നും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2022 മുതല്‍ റിക്രൂട്ട് ചെയ്ത ബിരുദധാരികള്‍ക്ക് ഇതുവരെ ജോലി നല്‍കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജൂണിലും സംഘടന പരാതി നല്‍കിയിരുന്നു. അതിനിടെ, ഒക്ടോബര്‍ 7 മുതല്‍ ജോലിയില്‍ പ്രവേശിക്കാമെന്ന് അറിയിച്ച് 1,000 പേര്‍ക്ക് ഇന്‍ഫോസിസ് കഴിഞ്ഞ 2ന് ഓഫര്‍ ലെറ്ററുകള്‍ അയച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
Post Your Comments