പത്തനംതിട്ട: ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ‘ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമാനുസരണം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എഡിജിപിയെ മാറ്റിനിര്‍ത്തി അന്വേഷണം വേണമെന്നത് അന്‍വറിന്റെ മാത്രം ആവശ്യമാണ്. സര്‍ക്കാരിന് ആ അഭിപ്രായമില്ല. പ്രതിപക്ഷ നേതാവിന്റെ വാക്ക് ആരും വിശ്വസിക്കില്ല. അന്‍വറിന്റെ വെളിപ്പെടുത്തലില്‍ നിയമപരമായ നടപടി എടുത്തു. അന്‍വര്‍ ആണോ ശരി , ശശി ആണോ ശരി എന്ന ചോദ്യത്തിന് അതൊക്കെ അന്വേഷണത്തിന് ശേഷം തെളിയും, കാത്തിരിക്കൂ’, അദ്ദേഹം മറുപടി നല്‍കി.
Post Your Comments