സ്റ്റോക്ക് ഹോം: 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണുകളും ടിവിയും ഉപയോഗിക്കുന്നത് നിരോധിച്ച്
സ്വീഡന്‍ . ഇതിനായി സ്വീഡനിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതിലൂടെ ഉറക്കക്കുറവും മാനസികാരോഗ്യ പ്രശ്നങ്ങളും ഉള്‍പ്പെടെ അമിത സ്‌ക്രീന്‍ സമയവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
Read Also: എം.വി ഗോവിന്ദന്‍ കൈവിടില്ലെന്ന് പ്രതീക്ഷ, എഡിജിപിക്കും പി ശശിക്കുമെതിരെ പരാതിയുമായി പിവി അന്‍വര്‍
സെല്‍ഫോണിന്റെ അമിതമായ ഉപയോഗം മൂലം കുട്ടികളും വിഷാദരോഗം, ശ്രദ്ധക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
. ഇതേത്തുടര്‍ന്നാണ് സ്വീഡനില്‍ കുട്ടികള്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
പുറത്തു വന്ന നിര്‍ദേശമനുസരിച്ച് 2 വയസ്സിന് താഴെയുള്ള കുട്ടികള്‍ മൊബൈല്‍ ഫോണുകളും ടിവികളും ഉപയോഗിക്കരുത്. ഇവ കാണാന്‍ രക്ഷിതാക്കള്‍ അനുവദിക്കരുത്. 2 മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പ്രതിദിനം പരമാവധി 1 മണിക്കൂറും 6 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 2 മണിക്കൂര്‍ വരെയും സെല്‍ ഫോണുകള്‍ ഉപയോഗിക്കാം.
13 നും 18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പരമാവധി 3 മണിക്കൂര്‍ സെല്‍ ഫോണ്‍ മാത്രം ഉപയോഗിക്കാന്‍ നല്കാന്‍ മാതാപിതാക്കളോട് സ്വീഡിഷ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. യുവാക്കള്‍ക്കിടയിലെ സ്‌ക്രീന്‍ എക്സ്പോഷര്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അനുസൃതമായാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന് സ്വീഡിഷ് സര്‍ക്കാര്‍ പറയുന്നു.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുന്നതിന് മാത്രമല്ല, ശീലങ്ങള്‍ മാറ്റുന്നതും കൂടിയാണ്. ഉറക്കത്തിനു തൊട്ടു മുമ്പ് സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കാന്‍ ആരോഗ്യ ഏജന്‍സി രക്ഷിതാക്കളോട് നിര്‍ദ്ദേശിക്കുന്നു. ഇതനുസരിച്ച് മെച്ചപ്പെട്ട ഉറക്ക ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് രാത്രിയില്‍ കുട്ടികളുടെ കിടപ്പുമുറിയില്‍ നിന്ന് ഫോണുകളും ടാബ്ലെറ്റുകളും മാറ്റാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യുന്നു.
Post Your Comments