ദോഹ: ദോഹയിലെ യുണൈറ്റഡ് ബാങ്കിനെ കബളിപ്പിച്ച കേസില്‍ പ്രധാന പ്രതിയെന്ന് കരുതുന്ന കണ്ണൂരിലെ വ്യവസായി ഇസ്മയില്‍ ചക്കരാത്തിനെ കേന്ദ്രീകരിച്ച് കേരളത്തില്‍ മൂന്നിടത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്.
Read Also: പിടികൂടിയ സ്വര്‍ണത്തിന്റെ അളവിലടക്കം പൊരുത്തക്കേടുകള്‍: സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം
61 കോടി രൂപയുടേതാണ് തട്ടിപ്പ്. കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡിയുടെ കോഴിക്കോട് ഉപമേഖലാ ഓഫീസിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. മൂന്നര ലക്ഷം രൂപ
പണമായി പിടിച്ചെടുത്തു. അന്താരാഷ്ട്ര കുംഭകോണത്തിന്റെ നിര്‍ണായക തെളിവുകളും കണ്ടെടുത്തുവെന്നാണ് വിവരം.
കണ്ണൂരിലെ തുവക്കുന്ന് സ്വദേശിയാണ് ഇസ്മയില്‍ ചക്കരാത്ത്. യുണൈറ്റഡ് ബാങ്കില്‍ നിന്ന് 30.64 ലക്ഷം റിയാലിന്റെ വായ്പ തരപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. ദോഹയിലെ തന്റെ സ്ഥാപനമായ ഗ്രാന്റ് മാര്‍ട്ട് ട്രേഡിങ് വിപുലപ്പെടുത്താനെന്ന പേരിലായിരുന്നു വായ്പ. എന്നാല്‍ പണം അതിന് ഉപയോഗിക്കുകയോ ബാങ്കിലേക്ക് തിരിച്ചടക്കുകയോ ചെയ്തില്ല.
ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) അടിസ്ഥാനപ്പെടുത്തിയാണ് ഇ.ഡി അന്വേഷണം. വായ്പയെടുത്ത പണം വയനാട്ടില്‍ ബിനാമി ഇടപാടുകളിലൂടെ നിക്ഷേപിച്ചുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ചക്കരാത്തിന്റെയും കൂട്ടാളികളുടെയും 10 ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്.
Post Your Comments