തേനി: തമിഴ് സിനിമ മേഖലയില്‍ പ്രശ്നങ്ങളില്ലെന്നും മലയാളത്തില്‍ മാത്രമാണ് പ്രശ്നമെന്നും പ്രതികരിച്ച് തമിഴ് നടന്‍ ജീവ. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട് തേനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നടന്‍. മീ ടൂ ആരോപണത്തിന്റെ രണ്ടാം പതിപ്പാണ് മലയാളത്തില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് നടന്‍ പറഞ്ഞു.
Read Also: സാധാരണക്കാര്‍ക്ക് ആശ്വാസമായി ബിഎസ്എന്‍എല്ലിന്റെ ബജറ്റ് ഫ്രണ്ടിലി റീച്ചാര്‍ജുകള്‍
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തെറ്റാണെന്നും സൗഹൃദ അന്തരീക്ഷമാണ് സിനിമ സെറ്റുകളില്‍ വേണ്ടതെന്നും ജീവ ചൂണ്ടിക്കാട്ടി. പല ഇന്റസ്ട്രികളിലും പലതരത്തിലുള്ള വിഷയങ്ങള്‍ നടക്കുന്നുണ്ടെന്നും നടന്‍ പറഞ്ഞു.
അതേസമയം, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുകയാണ്. മലയാള സിനിമ മേഖലയിലെ ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാര്‍മ്മിള രംഗത്തെത്തി. അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും സിമിമയുടെ പ്രൊഡ്യൂസര്‍ മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ടെന്നും നടി ചാര്‍മ്മിള കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു. മോഹനനും സുഹൃത്തുക്കളും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ റിസപ്ഷനിസ്റ്റും സഹായിച്ചില്ലെന്നും സഹായത്തിനെത്തിയത് ഓട്ടോ ഡ്രൈവര്‍മാര്‍ ആണെന്ന് ചാര്‍മ്മിള പറഞ്ഞു.
പൊലിസ് എത്തി പ്രൊഡ്യൂസര്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റു ചെയ്തിരുന്നുവെന്ന് അവര്‍ പറഞ്ഞു. സംവിധായകന്‍ ഹരിഹരനെതിരെയും ചാര്‍മിള വെളിപ്പെടുത്തല്‍ നടത്തി. നടന്‍ വിഷ്ണുവിനോട് താന്‍ വരുമോ എന്ന് ഹരിഹരന്‍ ചോദിച്ചെന്ന് ചാര്‍മ്മിള പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ തനിക്ക് പരിണയം സിനിമയില്‍ നിന്ന് അവസരം നഷ്ടമായി. വിഷ്ണുവിനും അവസരം നഷ്ടമായി എന്ന് നടി പറയുന്നു. മലയാളം സിനിമ മേഖലയില്‍ പ്രായം പോലും നോക്കാതെ നടികളെ പിന്നാലെ നടന്നു ഉപദ്രവിക്കുന്ന പ്രവണതയാണെന്ന് ചാര്‍മ്മിള ആരോപിച്ചു.
Post Your Comments