പത്തനംതിട്ട: ഉള്ളിവടയ്‌ക്കുള്ളില്‍ നിന്നും സിഗരറ്റ് കുറ്റി കിട്ടിയെന്ന പരാതിയെ തുടർന്ന് തട്ടുകട അടപ്പിച്ചു. ത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം. ഉള്ളിവട വാങ്ങിയ ആളുടെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് മല്ലപ്പള്ളി IHRD വിദ്യാഭ്യാസ സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിക്കുന്ന തട്ടുകടയില്‍ നിന്നാണ് ഉള്ളിവട വാങ്ങിയത്. ഇതിനൊപ്പം ഉഴുന്നുവടയും പരിപ്പുവടയും വാങ്ങിയിരുന്നു. വീട്ടിലെത്തി കഴിച്ചുതുടങ്ങിയപ്പോഴാണ് ഉള്ളിവടയില്‍ സിഗരറ്റിന്റെ കുറ്റി കണ്ടെത്തിയത്.
read also: ആഷിഖ് അബുവിന്റെ വിയോജിപ്പ് വ്യക്തിപരമായ ലക്ഷ്യത്തോടെ: ഫെഫ്ക
തുടർന്ന് ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Post Your Comments