KeralaLatest NewsNews

വീട്ടിനുള്ളില്‍ കിടന്നുറങ്ങുമ്ബോള്‍ കിടക്ക കത്തി പുക ശ്വസിച്ച്‌ യുവാവ് മരിച്ചു; വില്ലനായത് സിഗരറ്റ്

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം

കോഴിക്കോട് : സിഗരറ്റ് കുറ്റിയില്‍ നിന്നും തീ കിടക്കയിലേക്ക് പടർന്നപ്പോഴുണ്ടായ പുക ശ്വസിച്ച്‌ യുവാവ് മരിച്ചു. എലത്തൂര്‍ മക്കട ശശീന്ദ്ര ബാങ്കിന് സമീപം തെക്കണ്ണിതാഴത്ത് സോഫിയ മന്‍സിലില്‍ സാജിദ് (47) ആണ് മരിച്ചത്. ശ്വാസതടസ്സമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. കിടക്ക പൂര്‍ണമായും കത്തിനശിച്ചു. ദേഹത്ത് പൊള്ളലേറ്റ പാടില്ല. കിടപ്പുമുറിയില്‍ നിലത്തുവീണ നിലയിലാണ് സാജിദിനെ കണ്ടെത്തിയത്. മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ട മാതാപിതാക്കള്‍ ബഹളം വെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മുറി അകത്തു നിന്നും പൂട്ടിയനിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ജനല്‍ച്ചില്ല് തകര്‍ത്ത് അകത്തേക്ക് വെള്ളം പമ്ബു ചെയ്താണ് തീ അണച്ചത്.

വീടിന് സമീപം പലചരക്ക് കച്ചവടം നടത്തുന്ന വ്യാപാരിയാണ് സാജിദ്. സാഹിദയാണ് ഭാര്യ. അഫ്‌നാന്‍, അഫിം, ഹഫ്‌സി എന്നിവരാണ് മക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button