KeralaLatest NewsNews

‘ശുചിത്വമിഷൻ അംബാസിഡര്‍’: ഇരിങ്ങാലക്കുട നഗരസഭയിലെ സ്ഥാനമൊഴിഞ്ഞ് നടൻ ഇടവേള ബാബു

തന്റെ പേരില്‍ ആരോപിച്ചിട്ടുള്ള കുറ്റങ്ങളില്‍ ഇരിങ്ങാലക്കുട നഗരസഭയ്‌ക്ക് കളങ്കം ഉണ്ടാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

തൃശൂർ: ഇരിങ്ങാലക്കുട നഗരസഭയിലെ ‘ശുചിത്വമിഷൻ അംബാസിഡർ’ സ്ഥാനം ഒഴിഞ്ഞ് നടൻ ഇടവേള ബാബു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇടവേള ബാബുവിനെതിരെ ലൈംഗിക ആരോപണം ഉയർന്ന പശ്ചാത്തലത്തില്‍ താരത്തെ മാറ്റി നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഷിയാസ് പാളയംകോട്ട് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനം ഒഴിയുന്നതായി ഇടവേള ബാബു നഗരസഭ ചെയർപേഴ്സനെ അറിയിച്ചത്.

read also: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി എടുക്കണം: ദേശീയ വനിതാ കമ്മീഷന് നിവേദനം നൽകി സന്ദീപ് വാചസ്പതി

‘ശുചിത്വ അംബാസിഡർ’ എന്ന നിലയില്‍ കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവർത്തിക്കാൻ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും നന്ദിയുണ്ടെന്നും ഇടവേള ബാബു അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തന്റെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കേസ് നിയപരമായി മുന്നോട്ടു പോകേണ്ടതിനാല്‍ സ്ഥാനത്തുനിന്നും ഒഴിവാക്കി തരണമെന്നും തന്റെ പേരില്‍ ആരോപിച്ചിട്ടുള്ള കുറ്റങ്ങളില്‍ ഇരിങ്ങാലക്കുട നഗരസഭയ്‌ക്ക് കളങ്കം ഉണ്ടാകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതുകൊണ്ടാണ് സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്നും നഗരസഭാ ചെയർപേഴ്സണ് അയച്ച കത്തില്‍ താരം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button