Latest NewsKeralaNews

മഞ്ഞുമ്മല്‍ ബോയ്‌സ് സഹസംവിധായകന്‍ അനില്‍ സേവ്യര്‍ അന്തരിച്ചു, മരണ കാരണം ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനം

കൊച്ചി: പ്രശസ്ത ശില്‍പ്പിയും സഹസംവിധായകനുമായ അനില്‍ സേവ്യര്‍ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജാന്‍ എ മന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്‌സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹസംവിധായകനാണ്.

Read Also: തിരുവനന്തപുരം സ്വദേശിനിയെ പീഡിപ്പിച്ചു, നടന്‍ ജയസൂര്യക്കെതിരെ വീണ്ടും പരാതി

കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായിരുന്ന അനില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്ന് ബിഎഫ്എ പൂര്‍ത്തിയാക്കി. പിന്നീട് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ശില്‍പ്പകലയില്‍ എംഎഫ്എയും നേടിയിട്ടുണ്ട്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത്ത് വെമുലയുടെ സ്മാരക ശില്‍പം അനിലാണ് നിര്‍മിച്ചത്. ഭാര്യ ചിത്രകാരിയായ അനുപമ ഏലിയാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button