KeralaLatest NewsNews

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി കാറിടിച്ച്‌ മരിച്ചു

ബാലന്റെയും ശ്രീലതയുടെയും മകളാണ്.

പാലക്കാട് : റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്‌ വിദ്യാർഥിനി മരിച്ചു. ചാലിശേരി ബംഗ്ലാവ്കുന്ന് കാരാത്തുപടി ശ്രീപ്രിയ (19)യാണ് മരിച്ചത്. ബാലന്റെയും ശ്രീലതയുടെയും മകളാണ്.

read also: അമ്മ എന്ന സംഘടനയെ തകർത്ത ദിവസം, കഴിഞ്ഞ നാലുവർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല: കെ. ബി ഗണേഷ് കുമാർ

ക്ലാസ് കഴിഞ്ഞ് കുന്നംകുളത്തുനിന്ന് വരികയായിരുന്ന ശ്രീപ്രിയ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ചൊവ്വ പകല്‍ 1.30നായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശ്രീപ്രിയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button