ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. വയോധികയ്ക്ക് നേരെ മുളക് പൊടി എറിഞ്ഞ് അകത്തുകടന്ന പ്രതി ഇവരുടെ ഏഴ് പവര്‍ സ്വര്‍ണം കവര്‍ന്നു. സംഭവത്തിൽ മണിവേലക്കടവ് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 70കാരിയുടെ വീട്ടിൽ അയല്‍ക്കാരനാണെന്ന് പറഞ്ഞെത്തിയ ഇയാൾ വാതില്‍ തുറന്ന ഉടനെ വയോധികയ്ക്ക് നേരെ മുളക് പൊടി എറിഞ്ഞ് ആക്രമിക്കുകയായിരുന്നു. ആഭരണങ്ങള്‍ കവര്‍ന്ന ശേഷം പ്രതി വയോധികയെ പീഡിപ്പിക്കുകയും വാതില്‍ പുറത്തുനിന്ന് പൂട്ടി രക്ഷപ്പെടുകയുമായിരുന്നു.
read also: ചെ ഗുവേരയുടെ ചിത്രവും വാക്കുകളുമായി നടി ഭാവന
ഇന്ന് രാവിലെ വയോധികയുടെ ശബ്ദം കേട്ട് എത്തിയവരാണ് വാതില്‍ തുറക്കുന്നതും ഇവരെ ആശുപത്രിയിലെത്തിച്ചതും. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കുന്നതിനിടെയാണ് മണിവേലിക്കടവ് സ്വദേശി പിടിയിലായത്.
Post Your Comments