Latest NewsFood & Cookery

കുബ്ബൂസ് വീട്ടിൽ തന്നെ ഈ രീതിയിൽ ഉണ്ടാക്കാം: സൂപ്പറാണ്

ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരങ്ങളിൽ ഒന്നാണ് കുബ്ബൂസ്. എന്നാൽ വീട്ടിൽ എത്രതന്നെ ഉണ്ടാക്കിയാലും കടയിൽ നിന്ന് വാങ്ങുന്ന കുബ്ബൂസ് പോലെ സോഫ്‌റ്റും, ടേസ്റ്റും കിട്ടണമെന്നില്ല. അതിനാൽ മിക്കവാറും പേരും കടയിൽ നിന്നാണ് കുബൂസ് വാങ്ങുക. ഇന്ന് നമുക്ക് നല്ല സോഫ്റ്റ് കുബ്ബൂസ് എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് കാൽകപ്പ് ചെറിയ ചൂടുവെള്ളം എടുക്കുക. ശേഷം വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് മിക്‌സാക്കുക.

ഇനി ആ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഇൻസ്റ്റൻറ് ഈസ്റ്റ് ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം അഞ്ച് മിനിറ്റോളം ഈസ്റ്റിനെ പൊങ്ങി വരാനായി മാറ്റിവെക്കുക. ഇനി ഒരു പാത്രത്തിലേക്ക് രണ്ടര കപ്പ് മൈദ മാവ് എടുക്കുക. അതിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് വെള്ളത്തിൽ കലക്കി വെച്ചിട്ടുള്ള ഈസ്റ്റിനെ മാവിലേക്ക് ചേർത്ത് ഇളക്കുക. മാവിലേക്ക് കുറെച്ചെയായി വെള്ളം ചേർത്ത് നന്നായി കുഴച്ചെടുക്കുക.

കുറച്ചു ഒട്ടുന്ന പരുവത്തിൽ വേണം മാവിനെ കുഴച്ചെടുക്കാൻ.ചപ്പാത്തി മാവിനേക്കാൾ കുറച്ചുകൂടി സോഫ്റ്റായ മാവാണ് കുബ്ബൂസിനായി വേണ്ടത്. ശേഷം ഒട്ടുന്ന പരുവത്തിൽ കുഴച്ചെടുത്ത മാവിലേക്ക് ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ ചേർത്ത് നന്നായി കുഴയ്ക്കുക. ഈ കുഴച്ചെടുത്ത മാവിൽ ഒരു ടീസ്പൂൺ ഓയിലും ചേർത്ത് നല്ലതുപോലെ തടവുക. എന്നിട്ട് ഒന്നരമണിക്കൂറോളം മാവിനെ റസ്റ്റ് ചെയ്യാനായി വെക്കുക. ഒന്നര മണിക്കൂറാകുമ്പോൾ മാവ് ഡബിൾ സൈസായി കിട്ടും.

ശേഷം വീണ്ടും ഒരു ടീസ്പൂൺ ഓയിലും ചേർത്ത് നന്നായി ഒന്നുകൂടെ കുഴയ്ക്കുക. ശേഷം കയ്യിൽ കുറച്ച് എണ്ണ തടവിയ ശേഷം ഒരു വലിയ നാരങ്ങയുടെ അളവിൽ മാവിനെ ഉരുട്ടിയെടുക്കുക. ശേഷം ഡ്രൈ ആയിട്ടുള്ള ഒരു പാത്രത്തിലേക്ക് കുറച്ചു മൈദമാവ് തൂകി കൊടുക്കാം. എന്നിട്ട് ഓരോ ബോൾസിനേയും അതിലേക്ക് വച്ച് കൊടുക്കാം. എല്ലാ മാവിനെയും ഇതുപോലെ ഉരുട്ടിയെടുത്ത ശേഷം അഞ്ച് മിനിട്ടോളം റസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു ചപ്പാത്തി പലകയിൽ വെച്ച് പതുക്കെ മാവിനെ പരത്തിയെടുക്കുക. പ്രഷർ കൊടുക്കാതെ വേണം മാവിനെ പരത്തിയെടുക്കാൻ.

എല്ലാ കുബ്ബൂസിനെയും ഇതുപോലെ പരത്തി എടുത്തശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. പാനൊന്നു മീഡിയം ഫ്ളൈമിൽ ചൂടായി വരുമ്പോഴേക്കും കുറച്ച് എണ്ണ തടവുക. പിന്നീട് കുബ്ബൂസിനെ അതിലേക്ക് ഇട്ട് കൊടുക്കുക. എന്നിട്ട് ഒരു സൈഡ് കുമിളകൾ പോലെ വന്നു തുടങ്ങുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. ഇതുപോലെ എല്ലാ കുബ്ബൂസിനെയും ചുട്ടെടുക്കുക.

പെട്ടെന്നുതന്നെ കുബ്ബൂസ് പൊങ്ങി വരാൻ തുടങ്ങുന്നതാണ്. ശേഷം തിരിച്ചും മറിച്ചുമിട്ട് ബലൂൺ പോലെ പൊങ്ങി വരുമ്പോൾ എടുത്ത് മാറ്റുക. വളരെ ടേസ്റ്റിയായ സോഫ്റ്റ് കുബ്ബൂസ് തയ്യാറായി. വളരെ സിമ്പിളായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണിത്. കടയിൽ നിന്നും കുബ്ബൂസ് ഇനി വാങ്ങിക്കുകയെ വേണ്ട. വീട്ടിൽ തന്നെ നമുക്ക് സിംപിളായി ഉണ്ടാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button