KeralaLatest News

തൃശൂരിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി: ഇരട്ടസഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരെ കണ്ടെത്തിയത് മറ്റൊരു ജില്ലയിൽ

തൃശൂര്‍: തൃശൂരിൽ നിന്നും കാണാതായ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി. പാറവെട്ടിയിൽ നിന്നും കാണാതായ ഇരട്ടക്കുട്ടികൾ ഉൾപ്പെടെ മൂന്നുപേരെയും കണ്ടെത്തിയത് കൊല്ലത്തു നിന്നാണ്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ രാത്രിയായിട്ടും തിരികെ എത്തിയില്ല. ഇതോടെയാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.

പാവറട്ടി സെൻറ് ജോസഫ് സ്കൂളിലെ അഗ്നിവേശ്, അഗ്നിദേവ്, രാഹുൽ മുരളീധരൻ എന്നിവരെയാണ് കാണാതായത്. മൂന്നുപേരും എട്ടാംക്ലാസ് വിദ്യാർത്ഥികളാണ്. അഗ്നിവേശും, അഗ്നിദേവും ഇരട്ട സഹോദരങ്ങളാണ്. മൂന്നുപേരും ഇന്നലെ തൃശൂരില്‍ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button