ഹേമകമ്മിറ്റി റിപ്പോർട്ട് നാലരവർഷം പുറത്തുവിടാതിരുന്ന ഇടതുപക്ഷ വിപ്ലവ സർക്കാറിന്നഭിവാദ്യങ്ങൾ: ജോയ് മാത്യു

കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്

മലയാള സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ ജെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിൽ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ‘ഹേമകമ്മിറ്റി റിപ്പോർട്ട് നാലരവർഷം പുറത്തുവിടാതിരുന്ന ഇടതുപക്ഷ വിപ്ലവ സർക്കാറിന്നഭിവാദ്യങ്ങൾ; റിപ്പോർട്ട് പുറത്തുവിടാൻ വേണ്ടി പോരാടിയവർക്കും അഭിവാദ്യങ്ങൾ’ എന്നായിരുന്നു താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് മലയാള സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. സിനിമയിലെ പ്രമുഖരായ താരങ്ങള്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടായിരുന്നു.

read also: ‘എനിക്ക് മോളോട് സംസാരിക്കണം’, പ്രമുഖ താരം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു: തുറന്നു പറഞ്ഞ് തിലകന്റെ മകള്‍

ജുഡീഷ്യല്‍ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ വേണമെന്ന് റിപ്പോര്‍ട്ടില്‍ ഹേമ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. വിരമിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല്‍ അധ്യക്ഷരാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍;

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായോ മറ്റോ നിയമിക്കരുത്

‘കിടക്ക’യിലേക്ക് ക്ഷണിച്ച് ഒരു സ്ത്രീയെയും അപമാനിക്കരുത്

നടിമാര്‍ക്ക് ശുചിമുറിയും വസ്ത്രം മാറാന്‍ സൗകര്യവും ഒരുക്കണം

ഷൂട്ടിങ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം.

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് നിര്‍മാതാവ് സുരക്ഷിതമായ താമസ, യാത്രാ സൗകര്യങ്ങള്‍ നല്‍കണം.

വനിതകളോട് അശ്ലീലം പറയരുത്

തുല്യ പ്രതിഫലം നല്‍കണം

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നിയമം അനിവാര്യം

ട്രൈബ്യൂണല്‍ രൂപീകരിക്കണം

Share
Leave a Comment