Latest NewsKeralaNews

2023ലെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ ആടുജീവിതം റിലീസായത് 2024ല്‍: ചോദ്യവുമായി ജൂഡ് ആന്തണി

കൊച്ചി: 2024ല്‍ റിലീസായ ചിത്രത്തിന് എങ്ങനെ 2023-ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കുമെന്ന് ചോദ്യവുമായി സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്.

2024ല്‍ റിലീസായ ആടുജീവിതമാണ് 2023ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയത്. ഇതിന്റെ സാങ്കേതികതയെയാണ് ജൂഡ് ആന്തണി ചോദ്യം ചെയ്തത്.

Read Also: ഇസ്രായേലിനെതിരെ ആക്രമണം നടത്തിയാല്‍ പ്രത്യാഘാതം ഗുരുതരം: ഇറാന് മുന്നറിയിപ്പുമായി അമേരിക്ക

‘2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചത്. 2024ല്‍ തിയേറ്ററില്‍ റിലീസായ ചിത്രത്തിന് എങ്ങനെ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള പുരസ്‌കാരം നല്‍കും? എന്റെ ചില സുഹൃത്തുക്കള്‍ ഇക്കാര്യം എന്നോട് തിരക്കി. എനിക്കും ഇതിന്റെ യുക്തി മനസ്സിലാകുന്നില്ല’ ജൂഡ് ആന്തണി പറഞ്ഞു.

2023ലെ ചലച്ചിത്ര പുരസ്‌കാരത്തിന് ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന് സിനിമയും മത്സരിച്ചിരുന്നു. 2018ലെ മഹാപ്രളയത്തെ അടിസ്ഥാനമാക്കി ഇറങ്ങിയ സിനിമ രണ്ട് അവാര്‍ഡുകള്‍ നേടി. മികച്ച വിഷ്വല്‍ എഫക്ട്‌സിന് ആന്‍ഡ്രു ഡിക്രൂസും വിശാഖ് ബാബുവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയപ്പോള്‍ കലാസംവിധായകനുള്ള പുരസ്‌കാരം മോഹന്‍ ദാസും നേടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button