കൊച്ചി: പ്രകൃതി താണ്ഡവമായ വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നാടാകെ ഒന്നിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കാണുന്നത്.
ഉറ്റവരെയും ഉടയവരെയും സ്വന്തം എന്ന് കരുതിയ എല്ലാത്തിനെയും മണ്ണ് കവര്‍ന്നതോടെ ഇനിയെന്ത് എന്ന് ചോദ്യമാണ് പലരുടെയും മുന്നിലുള്ളത്. അവര്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനായി ‘പോര്‍ക്ക് ചലഞ്ച്’ നടത്തി ഡിവൈഎഫ്ഐയും. പന്നിയിറച്ചി വില്പനയിലൂടെ പണം കണ്ടെത്താനാണ് സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്ഐ ഇറങ്ങിയത്. കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് കമ്മറ്റി ഓഗസ്റ്റ് 18 ഞായറാഴ്ചയാണ് പോര്‍ക്ക് ചാലഞ്ച് നടത്തുന്നത്. ഒരു കിലോയ്ക്ക് 375 രൂപയാണ് വില. പോര്‍ക്ക് വില്‍പ്പനയിലെ ലാഭം വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിനാണ് നല്‍കുക.
മലയാറ്റൂര്‍ ചന്ദ്രപ്പുര കവലയിലും ആഗസ്റ്റ് 18 ഞായറാഴ്ചയാണ് ഡിവൈഎഫ്ഐയുടെ പന്നിയിറച്ചി വില്‍പ്പന നടക്കുന്നത്. പന്നിയിറച്ചി കിലോയ്ക്ക് ഇവിടെ 350 രൂപയാണ് വില. മാര്‍ക്കറ്റ് വിലയിലും 30 രൂപ കുറച്ചാണ് ഇറച്ചി വില്‍പ്പന നടക്കുക. ഹോം ഡെലിവറിയും ലഭ്യമാണ്.
വയനാട് ദുരിതബാധിതര്‍ക്ക് ഡിവൈഎഫ്ഐ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്. ഇതിനുള്ള ഫണ്ട് രൂപീകരണമാണ് നടക്കുന്നത്. വീട് നഷ്ടപ്പെട്ടവര്‍ക്ക് ആദ്യഘട്ടമായി 25 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിരിക്കുന്നത്.
Leave a Comment