Latest NewsFood & CookeryHealth & Fitness

ബട്ടര്‍ഫ്രൂട്ട് ജ്യൂസ് കുടിച്ചാല്‍ വേനല്‍ചൂടിനെ തണുപ്പിക്കാം: പഴങ്ങളിലെ രാജാവാണ് ഇവൻ

ബട്ടര്‍ഫ്രൂട്ട് അഥവാ ആവക്കാഡോ പഴങ്ങളിലെ സൂപ്പര്‍മാന്‍ എന്നു വേണമെങ്കില്‍ വിളിയ്ക്കാം. കാരണം അത്രയേറെ ആരോഗ്യഗുണങ്ങളാണ് ഈ പഴത്തില്‍ അടങ്ങിയിട്ടുള്ളത്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ബട്ടര്‍ഫ്രൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് നാല് ഇളനീര്‍ ഒരുമിച്ച് കഴിയ്ക്കുന്നതിന്റെ ഗുണം ചെയ്യും.

ഒരു ബട്ടര്‍ഫ്രൂട്ടില്‍ തന്നെ വിറ്റാമിന്‍ കെ, എ, ബി 1, മാംഗനീസ്, കോപ്പര്‍, അയേണ്‍ സിങ്ക് തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട് . ഇത്രയേറെ പോഷകങ്ങളോട് കൂടിയ ബട്ടര്‍ഫ്രൂട്ട് ജ്യൂസ് വേനല്‍ക്കാലത്ത് കഴിയ്ക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന വസ്തുവാണ് ബട്ടര്‍ഫ്രൂട്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് കാര്യം. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ആവക്കാഡോ മുന്നില്‍ തന്നെയാണ്. ഇത് 50 ശതമാനം വരെ ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഇതോടു കൂടി പക്ഷാഘാത സാധ്യതയും കുറയുന്നു.

ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കാന്‍ ബട്ടര്‍ഫ്രൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്. 17 ശതമാനം വരെ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ബട്ടര്‍ഫ്രൂട്ട് ജ്യൂസ് സഹായിക്കുന്നു. ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഭക്ഷണമാണ് ഇത്.

ഇന്‍സുലിന്‍ അളവ് ക്രമീകരിയ്ക്കുന്നതിന് ബട്ടര്‍ഫ്രൂട്ട് സഹായിക്കുന്നു. ഇത് ടെസ്റ്റിസ്റ്റിറോണ്‍, ഈസ്ട്രജന്‍ എന്നീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തേയും ക്രമീകരിക്കുന്നു.

ക്യാന്‍സര്‍ ചെറുക്കുന്ന കാര്യത്തിലും ബട്ടര്‍ഫ്രൂട്ട് സഹായിക്കുന്നു. എന്നും ബട്ടര്‍ഫ്രൂട്ട് ജ്യൂസ് കഴിച്ചാല്‍ ഇത് ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നു.

കാഴ്ചശക്തിയുടെ കാര്യത്തിലും ബട്ടര്‍ഫ്രൂട്ടിന്റെ കണ്ണെത്തുന്നുണ്ട്. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിന് എന്നും ബട്ടര്‍ഫ്രൂട്ട് ശീലമാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button