തൊടുപുഴ: പ്രവാസ ജീവിതത്തിലെ സമ്പാദ്യമെല്ലാം ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടമായതായി തൊടുപുഴ സ്വദേശി. 17 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തി 2020 മുതല്‍ ഷെയര്‍ ബിസിനസ് നടത്തുന്ന കാഞ്ഞിരമറ്റം സ്വദേശിയായ അന്‍പത്താറുകാരനാണ് തട്ടിപ്പിനിരയായത്. ഇയാളുടെ ഒന്നേകാല്‍ കോടിയാണ് നഷ്ടമായത്.
പ്ലേ സ്റ്റോറില്‍ നിന്നു പ്രമുഖ ഷെയര്‍ ബിസിനസ് ആപ്പിന്റെ വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്യിച്ചു പണം നിക്ഷേപിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് എന്ന് പരാതിയില്‍ പറയുന്നു. ബംഗാള്‍ കേന്ദ്രീകരിച്ചാണു തട്ടിപ്പ് ആസൂത്രണം ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം.
നിക്ഷേപത്തിനനുസരിച്ച് ലാഭം തുടക്കത്തിൽ എത്തി. ലാഭം കിട്ടിയ പണം പിന്‍വലിക്കാന്‍ മുതിര്‍ന്നപ്പോഴാണു തട്ടിപ്പാണെന്നു തിരിച്ചറിയുന്നത്. 1.23 കോടി രൂപയാണു നഷ്ടപ്പെട്ടത്. സ്ഥിരമായി ഫോണില്‍ സംസാരിച്ചിരുന്നവരെ ഇപ്പോള്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും പരാതിക്കാരന്‍ പൊലീസിനെ അറിയിച്ചു.
Post Your Comments