കണ്ണൂർ: പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം. പാറാട് സ്വദേശി മെല്‍ബിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം പാനൂർ ബസ്സ് സ്റ്റാൻഡിൽ വൈകുന്നേരം 5 മണിയോടെ ആണ് സംഭവം. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ പിതാവ് പോലീസിൽ പരാതി നൽകി.
കതിരൂർ ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കന്‍ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ആളുകൾ നോക്കി നിൽക്കെ സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് പ്ലസ് വണ്‍ വിദ്യാർത്ഥിയെക്കുക ആയിരുന്നു. മുഖത്തും ശരീരത്തിന് പുറത്തും പരിക്കേറ്റ വിദ്യാർത്ഥി പാനൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. സ്കൂളിൽ നടന്ന റാഗിംഗിന്‍റെ തുടർച്ചയാണ് ആക്രമണമെന്ന് വിദ്യാർത്ഥി ആരോപിച്ചു.
‘സ്കൂളിന് പുറത്തു വാ, കാണിച്ചുതരാ’മെന്ന് സീനിയേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. മുപ്പതോളം പേരാണ് തന്നെ ആക്രമിച്ചതെന്നും വിദ്യാർത്ഥി പറഞ്ഞു.
നേരത്തെ റാഗിംഗ് നടത്തിയതിന് സസ്പെൻഷനിലായ പ്ലസ്ടു വിദ്യാർത്ഥികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവ സ്ഥലത്ത് പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ പിടിച്ചുമാറ്റിയത്. വിദ്യാർത്ഥിയുടെ പിതാവ് പാനൂർ പൊലീസിൽ പരാതി നൽകി.
Post Your Comments