തൃശൂർ: കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് ചില്ല് തലയില്‍ വീണ് വഴിയാത്രകാരനായ യുവാവിന് ഗുരുതര പരിക്കേറ്റു. തൃശൂർ സ്വരാജ് റൗണ്ടിലെ ഫൂട്പാത്തിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം. ഇരിങ്ങാലക്കുട സ്വദേശിയായ ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. ഇയാളെ തൃശൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
read also: എസ്എസ്എല്‍വി ഡി3 വിക്ഷേപണം നാളെ; തിരുപ്പതി ഭഗവാനെ ദര്‍ശിച്ച് അനുഗ്രഹം തേടി ഇസ്രോ ശാസ്ത്രജ്ഞര്‍
ഒന്നാം നിലയിലെ കടയില്‍ സ്ഥാപിച്ചിരുന്ന ചില്ലുപാളികളില്‍ ഒന്നു അടർന്നു വീണായിരുന്നു അപകടം. ചില്ല് ആദ്യം തൊട്ടുതാഴെയുള്ള ഷീറ്റിനുമുകളിലും പിന്നീട് ഫൂട്ട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലകൃഷ്ണന്റെ തലയിലും വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഗോപാലകൃഷ്ണനെ ആശുപത്രിയിലെത്തിച്ചത്.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഇതുവഴിയുള്ള കാല്‍നടയാത്ര നിരോധിച്ചു. കാലപ്പഴക്കമുള്ള കടയില്‍ നിന്നാണ് ചില്ല് വീണത്. കടയിലെ മറ്റ് ചില്ലുകള്‍ ഉടൻ നീക്കം ചെയ്യാൻ അഗ്നിരക്ഷാസേന കടയുടമയ്ക്ക് നിർദേശം നല്‍കി.
Post Your Comments