Latest NewsInternational

ഹാക്കിങ്ങും ബ്ലോക്കും: ട്രംപിന്റെ പ്രചാരണ വിഭാഗത്തിനുനേരെ ശക്തമായ സൈബർ ആക്രമണം, പിന്നിൽ‌ ഇറാനെന്ന് ആരോപണം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണം അതിശക്തമായി മുന്നോട്ടു പോകുകയാണ്. അതിനിടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്റെ പ്രചാരണവിഭാഗത്തിനുനേരെ ശക്തമായ സൈബർ ആക്രമണമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ട്രംപിന്റെ പ്രചാരണവിഭാഗത്തിന്റെ ഇ-മെയിലുകളും സൈറ്റുകളും ഹാക്കുചെയ്യപ്പെട്ടു. 2024 യു.എസ്. തിരഞ്ഞെടുപ്പിൽ വിദേശരാജ്യങ്ങൾ ഇടപെടാൻ ശ്രമിക്കുന്നുവെന്ന് മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണിത്.

ഇറാന്റെ രഹസ്യാന്വേഷണവിഭാഗം പ്രചാരണവിഭാഗത്തിന്റെ മുതിർന്ന ഉപദേഷ്ടാവിന്റെ ഇ-മെയിൽ ഹാക്കുചെയ്യാൻ ജൂണിൽ ശ്രമം നടത്തിയിരുന്നെന്ന് അവർ പറയുന്നു. നിലവിലെ സൈബർ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആരോപിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button