India

ഫ്ലാറ്റിൽ നിന്ന് നായ ദേഹത്ത് വീണ് കുട്ടി മരിച്ച സംഭവം: ഉടമ ഇസ്മായിലിൽ നിന്നും പൊലീസ് സംരക്ഷണം തേടി കുട്ടിയുടെ കുടുംബം

മുംബൈ: കഴി‍ഞ്ഞ ദിവസം ഫ്ലാറ്റിന്റെ അഞ്ചാം നിലയിൽ നിന്നും നായ ദേഹത്ത് വീണ് മരിച്ച മൂന്ന് വയസുകാരിയുടെ കുടുംബം പൊലീസ് സംരക്ഷണം തേടി. നായയുടെ ഉടമയായ സൊഹാർ ഇസ്മായിൽ അറസ്റ്റിലായതിന് പിന്നാലെയാണ് കുടുംബത്തിന്റെ ആവശ്യം. പ്രതിയായ ഇസ്മായിലിന്റെ കുടുംബം സ്വാ​ധീനമുളളവരാണെന്നും പകപോക്കുമെന്ന് ഭയമുണ്ടെന്നും ചൂണ്ടികാട്ടിയാണ് അപേക്ഷ നല്‍കിയത്.

കഴിഞ്ഞ ആഴ്ചയാണ്, അമ്മയോടൊപ്പം നടന്നുപോകുന്നതിനിടെ കെട്ടിടത്തിൻ്റെ ടെറസിൽ നിന്ന് നായ വീണ് മൂന്ന് വയസുകാരി മരിച്ചത്. താനെ ജില്ലയിലാണ് സംഭവം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംഭവം നടന്നയുടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഗുരുതരമായി പരിക്കേറ്റ നായയെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

നായയുടെ ഉടമ സോഹർ ഇസ്മായിൽ സയ്യദിനെ (24) വ്യാഴാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സയ്യദിന് എതിരെയും മറ്റ് മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മ പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പൊലീസ് സ്വമേധയാൽ കേസ് എടുക്കുകയായിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നില്ലെന്നാണ് കുടുംബം പറഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം ജനിച്ച കുഞ്ഞിനെയാണ് ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button