ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ പഴുതാര : ഹോട്ടല്‍ അടച്ചുപൂട്ടി

ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി

ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കന്‍ ബിരിയാണിയില്‍ ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തില്‍ ഹോട്ടല്‍ അടച്ചുപൂട്ടി. തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ‘കന്നിമറ’ ഹോട്ടലിൽ നിന്നും പാര്‍സലായി വാങ്ങിയ ഭക്ഷണത്തിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. പുളിക്കീഴ് എസ് എച്ച്‌ ഒ. അജിത് കുമാറിനായി വാങ്ങിയതായിരുന്നു ഭക്ഷണം. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചു.

read also:ഇത്തവണ ഓണത്തിന് പുലികളിയില്ല: കുമ്മാട്ടിക്കളിയും ഓണാഘോഷവും ഒഴിവാക്കി

തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ച്ച്‌ മാസത്തില്‍ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

Share
Leave a Comment