രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിനും അതുപോലെ മൊത്തത്തിലും ഊര്‍ജ്ജം നല്‍കാന്‍ ഏറെ സഹായിക്കും.
ദിവസം മുഴുവന്‍ ആക്റ്റീവായിരിക്കാന്‍ ഇത് നല്ലതാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രമിക്കുക. ഇത് കൂടുതല്‍ ശ്രദ്ധയോടെയും അതുപോലെ ആരോഗ്യത്തോടെയും ദിവസം മുഴുവന്‍ ഇരിക്കാന്‍ സഹായിക്കുന്നു.
Read Also: വയനാട് ദുരന്തസ്ഥലം കണ്ടുമടങ്ങിയ ചൂരല്‍മല സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ വളരെ നല്ലതാണ് വെള്ളം കുടിക്കുന്നത്. ശരീരത്തെ ഡിറ്റോക്‌സിഫൈ ചെയ്യാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നവരുണ്ട്, എന്നാല്‍ ഏറ്റവും സിമ്പിളായ മാര്‍ഗമാണ് വെള്ളം കുടിക്കുന്നത. ഇത് ശരീരത്തിലെ ആവശ്യമില്ലാത്ത ടോക്‌സിനുകളെ പുറന്തള്ളുന്നു. മാത്രമല്ല കിഡ്‌നിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് വളരെ നല്ലതാണ്.
ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ടെക്‌സ്ചര്‍, തിളക്കം എന്നിവ നിലനിര്‍ത്താന്‍ രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് സഹായിക്കാറുണ്ട്. മാത്രമല്ല ദഹനം പ്രക്രിയ നേരെയാക്കാനും ഇതൊരു നല്ല മാര്‍ഗമാണ്. മലബന്ധം പോലെയുള്ള പ്രശ്‌നങ്ങള്‍ മാറ്റാന്‍ വെള്ളം കുടിക്കുന്നത് ഏറെ സഹായിക്കും. വെറും വയറ്റില്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതിന് പകരം രാവിലെ വെള്ളം കുടിച്ച ശേഷം ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം നേരെയാക്കാന്‍ സഹായിക്കും. മെറ്റബോളിസം എളുപ്പത്തിലാക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. എളുപ്പത്തില്‍ ശരീരത്തിലെ അധിക കലോറികളെ എരിച്ച് കളയാന്‍ ഇത് നല്ലതാണ്. കൂടാതെ ഒരു രാത്രി മുഴുവന്‍ ഉറങ്ങി എഴുന്നേറ്റ ശേഷം വെള്ളം കുടിക്കുന്നതിലൂടെ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ നല്ലതാണ്.
Post Your Comments