മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയതിന് പിന്നാലെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി സംവിധായകന്‍ അഖില്‍ മാരാര്‍.
ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്നു പറഞ്ഞുകൊണ്ട് മാരാർ പങ്കുവച്ച പോസ്റ്റ് വിവാദമായിരുന്നു. ഇതിനു പിന്നാലെ കേസെടുക്കുകയും ചെയ്തു. ഇപ്പോഴിതാ പോസ്റ്റ് എഡിറ്റ് ചെയ്ത് ഒരു ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് സംവിധായകന്‍. സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം താരം അറിയിക്കുകയും ചെയ്തു.
ദുരിതാശ്വാസനിധിയെ കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ ഒരു ലക്ഷം കൊടുക്കാം എന്ന് നേരത്തെ പറഞ്ഞിരുന്ന അഖില്‍ മാരാര്‍ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റില്‍ ഇതിനെ കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ കമന്റുകളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പിന്നാലെ താരം സംഭാവന നല്‍കിയ രസീതും പങ്കുവച്ചു.
read also: വയനാടിന് കൈത്താങ്ങ് : പത്തു ലക്ഷം നൽകി നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
എന്ത് തെമ്മാടിത്തരം കാണിച്ചാലും പഞ്ച പുച്ഛമടക്കി വോട്ട് ചെയ്യുന്ന കഴുതകള്‍ ആയ ജനങ്ങള്‍ ആണ് പലപ്പോഴും കമ്മ്യൂണിസ്റ് പാർട്ടിയുടെ ശക്തി…
തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ഭയം ഇവരില്‍ സൃഷ്ട്ടിച്ചു എടുത്തതാണ്..
പാർട്ടിയുടെ നയത്തെ എതിർത്ത യഥാർത്ഥ കമ്മ്യൂണിസ്റ്കാരെ വെട്ടിയൊതുക്കി യാതൊരു കമ്മ്യൂണിസ്റ് മൂല്യവും ഇല്ലാത്ത ഒരു മുഖ്യമന്ത്രി ആയി പിണറായി തുടരുമ്ബോള്‍ ദുരന്ത മുഖത്തു രാഷ്ട്രീയം പറയല്ലേ എന്ന വാദത്തിന് പ്രസക്തി നഷ്ട്ടപെടുന്നത് ഇന്നലെകളിലെ പ്രവർത്തിയാണ്… പ്രളയത്തിനും കോവിഡിനും സമയം ലഭിച്ച തുക എവിടെ ചിലവഴിച്ചു എന്ന ചോദ്യത്തിന് മറുപടി നല്‍കാതെ ഉരുണ്ട് കളിച്ചവർ വയനാട്ടില്‍ ദുരന്തം ഉണ്ടായപ്പോള്‍ രാഷ്ട്രീയം പറയരുത് എന്ന വാദങ്ങള്‍ നിരത്തി മുങ്ങുകയല്ല വേണ്ടത്.. അഭിമാനത്തോടെ ആത്മധൈര്യത്തോടെ ഇന്നലെകളില്‍ ചിലവഴിച്ച കണക്കുകള്‍ പുറത്ത് വിട്ട ശേഷം സർക്കാരിനെ സഹായിക്കാൻ പറയണം…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് എനിക്കെതിരെ കേസ് എടുത്തു… ഒരാളോട് പോലും കൊടുക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ല.. പകരം 3വീടുകള്‍ വെച്ചു നല്‍കും എന്ന് പറഞ്ഞു.. കണക്കുകള്‍ 6മാസത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചാല്‍ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയില്‍ തന്നെ ഇടാൻ തയ്യാറാണ് എന്ന് അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു…
ഞാൻ ഉയർത്തിയ സംശയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞു… 2019വരെ ചിലവഴിച്ച കണക്കുകളുടെ ഓഡിറ്റ് റിപ്പോര്ട്ട് പൂർത്തിയായി.. അത് നിങ്ങള്‍ക്ക് ലഭിക്കും..
രണ്ടാമത് KSFE കുട്ടികള്‍ക്ക് പഠിക്കാൻ ലാപ്ടോപ് നല്‍കിയതിന് 81കോടി നല്‍കി…
എന്നാലിത് വലിയൊരു അഴിമതി ആണോ അല്ലിയോ എന്നത് പ്രതിപക്ഷം പഠിക്കണം… അതായത് കോകോനിക്സ് എന്ന കമ്ബനി ഉണ്ടാക്കിയ തട്ടിക്കൂട്ട് ലാപ്ടോപ്പുകള്‍ KSFE വഴി കുട്ടികള്‍ക്ക് നല്‍കി.. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ 70%ലാപ്ടോപ്പുകളും നശിച്ചു… പരാതിയുമായി അലഞ്ഞ പാവങ്ങളെ KSFE യും കമ്ബനിയും ചതിച്ചു എന്ന് കുട്ടികളും രക്ഷകർത്താക്കളും പറയുന്നു…കോകോനിക്സ് കമ്ബനിയുടെ ഒരു മേജർ share KSIDC യുടെ കൂടിയാണ്..
KSIDC യും മുഖ്യമന്ത്രിയുടെ മകള്‍ വീണമായും ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ നേരത്തെ നമുക്ക് മുന്നിലുണ്ട്.. അത് കൊണ്ട് ഈ ലാപ്ടോപ്പുകള്‍ ആർക്കൊക്കെ ലഭിച്ചു…ലഭിച്ചവരുടെ പിന്നീടുള്ള അവസ്ഥ.. ഇകാര്യങ്ങള്‍ പൊതു ജനമധ്യത്തില്‍ കൊണ്ട് വരാൻ പ്രതിപക്ഷത്തിന് കഴിയട്ടെ…
ദുരിതാശ്വാസ നിധിയില്‍ മുഖ്യമന്ത്രിയും പരിവാരങ്ങളും മാധ്യമങ്ങളും സൂപ്പർ തരങ്ങളും ഒക്കെ പറഞ്ഞിട്ടും ആരും പണം ഇടുന്നില്ല.. അബ്ദുല്‍ റഹ്മാന് വേണ്ടി 4ദിവസം കൊണ്ട് 34കോടി സ്വരൂപിച്ച നാട്ടില്‍ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും പലരും പണം കൊടുക്കാൻ മടിക്കുന്നത് ഭരിക്കുന്ന ആളുടെ പ്രവർത്തി കൊണ്ടാണ്..
എന്നാല്‍ ഇന്നലെ കാണിച്ചത് ഒരു ജനാധിപത്യ മര്യാദയുടെ ഭാഗമായി എനിക്ക് തോന്നിയത് കൊണ്ട് ആ മര്യാദ തിരിച്ചും കാണിക്കുന്നു..
സർക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ട സഹായങ്ങള്‍ക്ക് എന്റെ ഭാഗത്തും നിന്നും ഒരു ചെറിയ പിന്തുണ…
ജില്ലാ ഭരണകൂടമായി സഹകരിച്ചു അർഹത പെട്ടവർക്ക് നേരിട്ട് തന്നെ വീട് വെച്ച് നല്‍കും…
NB : കേസെടെടുത്തു വിരട്ടാൻ നോക്കിയപ്പോള്‍ ഞാൻ പ്രതികരിച്ചതും മുഖ്യമന്ത്രി മറുപടി നല്‍കിയപ്പോള്‍ ഞാൻ പ്രതികരിച്ചതും രണ്ട് രീതിയില്‍ ആണ്…
അത് കൊണ്ട് മഹാരാജാവ് ചമയാതെ മനുഷ്യനായി മര്യാദക്കാരനായി ജനങ്ങളെ സ്നേഹിക്കാൻ നോക്ക്.. ജനങ്ങള്‍ കൂടെ ഉണ്ടാകും…
ബാക്കി കണക്കുകള്‍ പുറത്ത് വന്ന ശേഷം… അടുത്ത തിരഞ്ഞെടുപ്പ് മറക്കണ്ട..
Post Your Comments