Latest NewsNewsInternational

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്കും പങ്ക് : വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യ

ധാക്ക: ബംഗ്ലാദേശിലെ സംഭവങ്ങളില്‍ മൗനം തുടര്‍ന്ന് ഇന്ത്യ. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണം ഇതു വരെ നല്‍കിയിട്ടില്ല. ഷെയ്ഖ് ഹസീനയുടെ തുടര്‍യാത്ര എങ്ങോട്ടെന്ന് വ്യക്തമാക്കാതെയുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്.

Read Also: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് 8 ദിവസം, മരണം 402: സൂചിപ്പാറയിലെ സണ്‍റൈസ് വനമേഖല കേന്ദ്രീകരിച്ച് പരിശോധന

ഷെയ്ഖ് ഹസീനയെ പുറത്താക്കിയതില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐക്കും പങ്ക് എന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്ഥാന് പിന്നാലെ ബംഗ്ലാദേശിലും പാക് സ്വാധീനം വളരുന്നത് മന്ത്രിസഭ ചര്‍ച്ച ചെയ്തു. അതേ സമയം, രാജ്യത്ത്
ഇടക്കാല സര്‍ക്കാരിന് നൊബെല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് നേതൃത്വം നല്കണമെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം, ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ടും ബംഗ്ലാദേശില്‍ കലാപത്തിന് കുറവ് വന്നില്ല. രാജ്യത്ത് വ്യാപക കൊള്ളയും കൊലയും അരങ്ങേറുകയാണ്. 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 135 പേരാണ്. പാര്‍ലമെന്റ് പിരിച്ചുവിട്ടെന്ന് പ്രസിഡന്റ് അറിയിച്ചു. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കും. പ്രതിപക്ഷ നേതാവ് ബീഗം ഖാലിദാസിയയെ ജയിലില്‍ നിന്ന് മോചിപ്പിക്കും. ബ്രിട്ടനില്‍ അഭയം ഉറപ്പാകുംവരെ ഹസീന ഇന്ത്യയില്‍ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button