റിയാദ്: കനത്ത മഴയെ തുടര്‍ന്ന് സൗദി തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ജിസാനിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് മേഖലയുടെ ചില ഭാഗങ്ങളില്‍ ഇടതടവില്ലാതെ കോരിച്ചൊരിഞ്ഞ മഴ വലിയ നശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായിട്ടില്ലാത്ത മഴയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖല സാക്ഷ്യം വഹിച്ചത്.
മണിക്കൂറുകളോളം നീണ്ടുനിന്ന കനത്ത മഴയില്‍ മൂന്ന് പേര് മരിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ വെള്ളപ്പൊക്കവും നിരവധി ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങളും ഉണ്ടായി. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. നിരവധി വീടുകളില്‍ വെള്ളം കയറി, വാഹനങ്ങളും ഒലിച്ചുപോയി. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. റോഡുകള്‍ തകര്‍ന്നു.
Post Your Comments