
പുത്തുമല: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച, തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. മേപ്പാടി കമ്യൂണിറ്റി ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ആംബുലൻസില്‍ സംസ്കാരസ്ഥലത്തേക്ക് എത്തിക്കും.
പുത്തുമലയിലെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കുക. പത്തടിയോളം താഴ്ചയിലാണ് കുഴികള്‍ ഒരുക്കിയത്. നിലവില്‍ 32 കുഴികള്‍ ഇതിനകം എടുത്തിട്ടുണ്ട്. സർവമത പ്രാർഥനയോടെയാണ് സംസ്കാരം നടക്കുക. ഇതിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Post Your Comments