Latest NewsNewsIndia

ഭയം തോന്നുമ്പോള്‍ ആദ്യം വിളിക്കുന്നത് ഹനുമാൻ സ്വാമിയെ: നടൻ അര്‍ജുൻ രാംപാല്‍

പല സ്ഥലങ്ങളിലും പോയി പ്രാർത്ഥിച്ചിട്ടുണ്ട്

തന്നെ പല മോശം കാര്യങ്ങളില്‍ നിന്നും രക്ഷിക്കുന്ന ഒന്നാണ് ഭക്തിയെന്ന് ബോളിവുഡ് താരം അർജുൻ രാംപാല്‍. അഭിനയ രംഗത്ത് 23 വർഷം പിന്നിടുകയാണ് താരം.

read also: മറ്റൊരാളുമായി സെക്‌സ് ചെയ്യാനും അശ്ലീല വീഡിയോ കാണാനും നിര്‍ബന്ധിക്കുന്നു: ഭര്‍ത്താവിനെതിരേ യുവതി

ആത്മീയതയെക്കുറിച്ച് താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ ഇത് ഒരു സ്പീഡ് ബ്രേക്കർ പോലെയാണ് പ്രവർത്തിക്കുന്നത്. അത് തല്ലുകയും , സംരക്ഷിക്കുകയും ചെയ്യും . ചെറുപ്പം മുതലേ എനിക്ക് ഭക്തിയുണ്ട് ഞാൻ എപ്പോഴും ക്ഷേത്രങ്ങളില്‍ പോകാറുണ്ട് , പല സ്ഥലങ്ങളിലും പോയി പ്രാർത്ഥിച്ചിട്ടുണ്ട്. ഞാൻ ഹനുമാൻ സ്വാമിയുടെയും മഹാദേവന്റെയും ഭക്തനാണ്. ഞാൻ ചെറുപ്പത്തില്‍ ഇരുട്ടിനെ ഭയപ്പെട്ടിരുന്നു. ഒരു ദിവസം അച്ഛൻ എന്നോട് ഒരു മന്ത്രം പറഞ്ഞു, ഭയം വരുമ്പോള്‍ ഹനുമാനെ ഓർത്താല്‍ മതിയെന്നും പറഞ്ഞു. ആ മന്ത്രം ഞാൻ മനഃപാഠമാക്കി. അതിനുശേഷം, എനിക്ക് ഭയം തോന്നുമ്പോഴെല്ലാം ഞാൻ ഹനുമാനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഹനുമാൻ എന്നെ സംരക്ഷിച്ചു. ഇന്നും, എനിക്ക് ഭയം തോന്നുമ്പോഴോ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോഴോ, ഞാൻ ആദ്യം ഹനുമാൻ സ്വാമിയെ വിളിക്കും. അദ്ദേഹം എന്നെ പരിപാലിക്കുന്നു.’ – അർജുൻ രാംപാല്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button