Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaMovie SongsEntertainment

നടന്‍ അര്‍ജുന്‍ വിവാഹമോചനത്തിലേയ്ക്ക്; നീണ്ട ഇരുപത് വര്‍ഷത്തെ ദാമ്പത്യത്തിനു വിരാമം

വീണ്ടും ഒരു താര വിവാഹ മോചനം കൂടി. നീണ്ട ഇരുപതു വര്‍ഷത്തെ വിവാഹ ബന്ധത്തിന് തിരശ്ശീലയിടുകയാണ് ബോളിവുഡ് താരം അര്‍ജുന്‍ രാംപാലും ഭാര്യ മെഹര്‍ ജെസിയയും. വാര്‍ത്താകുറിപ്പിലൂടെയാണ് ഇരുവരും തങ്ങളുടെ വേര്‍പിരിയല്‍ ആരാധകരെ അറിയിച്ചത്. പരസ്പര സമ്മതത്തോടെയാണ് വേര്‍പിരിയുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ ഇവര്‍ വ്യക്തമാക്കുന്നു.

‘വേര്‍പിരിയുന്നു എന്ന് പറയുന്നത് വളരെ ദുഖകരമായ സംഗതിയാണ്. പക്ഷേ പറയാതിരിക്കാനാകില്ല. ഞങ്ങളുടെ നഷ്ടം തികച്ചും വ്യക്തിപരമാണ്. പരസ്പരം പഴിചാരാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ കുഞ്ഞുങ്ങളായ മാഹികയുടെയും മിറയുടെയും സന്തോഷത്തിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി’ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അര്‍ജുന്‍ ഇതിനു മുന്‍പും വിവാദങ്ങളില്‍പ്പെട്ടിരുന്നു. നടന്‍ ഹൃത്വികിന്റെ ഭാര്യ സൂസാനെയുമായി അര്‍ജുന്‍ അടുപ്പത്തില്‍ ആയിരുന്നുവെന്നും അതാണ് ഹൃത്വികിന്റെ ദാമ്പത്യം തകരാന്‍ കാരണമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹൃത്വികും സൂസാനെയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് താന്‍ ഒരിക്കലും ഉത്തരവാദിയല്ലെന്ന് പറഞ്ഞ് അര്‍ജുന്‍ രംഗത്തെത്തിയിരുന്നു.

പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിച്ചിരുന്നു; വിവാഹമോചനത്തെക്കുറിച്ച് രേവതി

shortlink

Post Your Comments


Back to top button