Latest NewsIndiaNews

മറ്റൊരാളുമായി സെക്‌സ് ചെയ്യാനും അശ്ലീല വീഡിയോ കാണാനും നിര്‍ബന്ധിക്കുന്നു: ഭര്‍ത്താവിനെതിരേ യുവതി

2015-ലാണ് ഗണേഷ് ഗഞ്ച് സ്വദേശിയായ യുവാവും പരാതിക്കാരിയും വിവാഹിതരായത്

ലഖ്നൗ: മറ്റൊരാളുമായി ശാരീരികബന്ധത്തിലേർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുന്നതായി യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിനിയായ നാല്‍പ്പതുകാരിയാണ് ഭർത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നതായും അവർ പരാതിയിൽ പറയുന്നു.

ഭർത്താവിനൊപ്പം ചൈനയില്‍ താമസിക്കുന്നതിനിടെയാണ് ക്രൂരമായ ശാരീരികപീഡനത്തിനിരയായതെന്നും ഇന്ത്യൻ എംബസിയുടെ സഹായത്തോടെയാണ് ചൈനയില്‍നിന്ന് നാട്ടിലെത്തിയതെന്നും യുവതിയുടെ പരാതിയിലുണ്ട്.

read also: 10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: മൂന്ന് പേര്‍ പിടിയില്‍

2015-ലാണ് ഗണേഷ് ഗഞ്ച് സ്വദേശിയായ യുവാവും പരാതിക്കാരിയും വിവാഹിതരായത്. 15 ലക്ഷം രൂപ സ്ത്രീധനം വിവാഹസമയത്ത് വരൻ ചോദിച്ചു വാങ്ങിയിരുന്നുവെന്നും ദിവസവും മദ്യപിച്ച്‌ മർദിക്കുന്നത് പതിവായിയെന്നും യുവതി പറയുന്നു.

യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ഉപദ്രവം വർധിച്ചുവെന്നും തന്റെ കൈയിലുണ്ടായിരുന്ന രണ്ടരലക്ഷം രൂപ കൂടി ഭർത്താവ് തട്ടിയെടുത്തെന്നും പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ അപഹരിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്. എംബസിയുടെ സഹായത്തോടെയാണ് നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനായിരുന്നു എംബസി അധികൃതരുടെ നിർദേശം. ഇതനുസരിച്ചാണ് യുവതി ലഖ്നൗവിലെ നാക്ക പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, യുവതിയുടെ പരാതിയില്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button