Latest NewsKeralaNews

കേരളതീരത്ത് ന്യൂനമര്‍ദ്ദ പാത്തി: മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്നാണ് നിര്‍ദേശം. ഒറ്റപ്പെട്ടയിടങ്ങളില്‍, പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ട്.

Read Also: ബിഎസ്എഫ് മേധാവി നിതിന്‍ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി,കേരള കേഡറിലേയ്ക്ക് തിരിച്ചയച്ചു:അസാധാരണ നീക്കവുമായി കേന്ദ്രം

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്ത പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കണം. കേരളാ തീരത്ത് നാളെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്. കേരളാ തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button