News

ദുരിതാശ്വാസത്തില്‍ പങ്കുചേര്‍ന്ന് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും സി പി ട്രസ്റ്റും

മുണ്ടക്കൈയിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്

ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന വയനാട്ടിനു സഹായവുമായി നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍. പ്രമുഖ വ്യവസായിയായ സി പി സാലിയുടെ സി പി ട്രസ്റ്റുമായി ചേര്‍ന്നാണ് കെയര്‍ ആന്‍ഡ് ഷെയര്‍ വയനാട്ടില്‍ സഹായമെത്തിക്കുക.

read also: കനത്ത മഴ: തുംഗഭദ്ര അണക്കെട്ട് തുറന്നു, ഹംപിയിലെ 12 സ്മാരകങ്ങള്‍ മുങ്ങി, ജാഗ്രത നിർദ്ദേശം

ആംബുലൻസ് സർവീസ്, പ്രഥമ ശുശ്രൂഷാ മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയർ ആൻഡ് ഷെയറിന്‍റെയും സിപി ട്രസ്റ്റിന്‍റെയും പ്രവര്‍ത്തകര്‍ പുറപ്പെടുന്നത്.

അതേസമയം വയനാട് മുണ്ടക്കൈയിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്. തെരച്ചിലിന് അതീവ ദുഷ്കരമാക്കി ചളിമണ്ണും കൂറ്റന്‍ പാറക്കെട്ടുകളുമാണ് ദുരന്ത ബാധിത പ്രദേശത്ത് ഉള്ളത്. മണ്ണില്‍ കാലുറപ്പിക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button