ബെംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കർണാടകയില്‍ തുംഗഭദ്ര അണക്കെട്ട് തുറന്നു. തുടർന്ന് ഹംപിയിലെ 12 സ്മാരകങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പുരന്ദര മണ്ഡപം, ചക്രതീർത്ഥ, കോദണ്ഡരാമ ക്ഷേത്രം, ഹനുമാൻ ക്ഷേത്രം എന്നിവയുള്‍പ്പെടെ ഹംപിയിലെ 12 സ്മാരകങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്.
read also: നാദാപുരത്തെ വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടല്‍: കലക്ടറും എംഎല്‍എയും കുടുങ്ങി
ഡാമില്‍ നിന്ന് 1.6 ലക്ഷം ക്യുസെക്‌സ് വെള്ളമാണ് തുറന്നുവിട്ടത്. ഹംപിയിലെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരിത ബാധിതാ മേഖലകളില്‍ താമസിക്കുന്നരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് അധികം ഉദ്യോഗസ്ഥരെ വിന്യസിക്കും. വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments