തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളം മുതല്‍ വടക്കന്‍ കേരളം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്ത് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്
Read Also: 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി, അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്
ശക്തമായ മഴ പെയ്യുന്നതോടെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വയനാട് ഉരുള്‍പൊട്ടലിന് പുറമെ കോഴിക്കോട് വിലങ്ങാട് ഭാഗത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടുണ്ട്. വിലങ്ങാട് ഒരാളെ കാണാതായി. താമരശേരി ചുരത്തില്‍ നാലാം വളവില്‍ മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറത്തും മണ്ണിടിച്ചിലില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. വളാഞ്ചേരി – കുറ്റിപ്പുറം പാതയിലെ പാണ്ടിക ശാലയില്‍ മണ്ണിടിഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കണ്ണൂര്‍ – ഇരിട്ടി കൂട്ടുപുഴ റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇതുവഴിയുള്ള വാഹനഗതാഗതം തടഞ്ഞിരിക്കുകയാണ്. നെല്ലിയാമ്പതിക്ക് സമീപം മണ്ണിടിഞ്ഞു. ശക്തമായ മഴയിലും കാറ്റിലും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിരവധി ഇടങ്ങളിലാണ് ഗതാഗത തടസം നേരിട്ടത്. രാവിലെ 7 മണിക്ക് നിശ്ചയിച്ചിരുന്ന പിഎസ്സി പരീക്ഷയ്ക്ക് എത്തിച്ചേരാനാകതെ പലയിടത്തും ഉദ്യോഗാര്‍ഥികള്‍ പെരുവഴിയിലായി. പരീക്ഷകള്‍ മാറ്റി വയ്ക്കാത്തതിനാല്‍ ഇവര്‍ക്ക് അവസരം നഷ്ടപ്പെട്ടു.
Post Your Comments