തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ മഴക്കുഴിയില്‍ വീണ് രണ്ടരവയസുകാരി മരിച്ചു. അടയമണ്‍ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടില്‍ രാജീവ്-വർഷ ദമ്പതികളുടെ മകള്‍ രൂപ രാജീവ് ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വീടിന് പിറകുവശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന രൂപയെ കാണാതായി. തുടർന്ന് മൂത്തകുട്ടി അമ്മയെ വിവരം അറിയിച്ചു. ഇവർ നടത്തിയ തിരച്ചിലില്‍ വീടിന് പുറക് വശത്തെ മഴക്കുഴിയില്‍ രൂപയെ കണ്ടെത്തുകയായിരുന്നു.
read also: കേരളസര്‍വകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്: 9 സീറ്റുകളില്‍ LDF-ന് ജയം, BJP-ക്ക് 2, കോണ്‍ഗ്രസിന് 1
കഴിഞ്ഞ ദിവസം നിർത്താതെ പെയ്ത മഴയില്‍ കുഴിയില്‍ വെള്ളം നിറഞ്ഞിരുന്നു. കുഞ്ഞിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments