തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളില്‍ എല്‍.ഡി.എഫിനു വിജയം. ബിജെപി രണ്ടും കോണ്‍ഗ്രസ് ഒരു സീറ്റും നേടി.
സ്വകാര്യ കോളേജ് അധ്യാപക സീറ്റുകളും ഗവ.കോളേജ് അധ്യാപക സീറ്റിലുമാണ് എല്‍.ഡി.എഫ് സ്ഥാനാർഥികള്‍ ജയിച്ചത്. രാജീവ് കുമാർ, പ്രമോദ്, വിനോദ് കുമാർ, അജയ്, റഹീം, പ്രകാശ്, ലെനിൻ, നസീഫ്, മനോജ് എന്നിവരാണ് വിജയിച്ചവർ.സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം പുഷ്പലത തോറ്റു. ബി.ജെ.പി സീറ്റില്‍ ടി.ജി. വിനോദ് കുമാർ, പി.എസ്. ഗോപകുമാർ എന്നിവരും കോണ്‍ഗ്രസ് സ്ഥാനാർഥി അഹമ്മദ് ഫസിലും വിജയിച്ചു.
read also: ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസ്: മൂന്നാം പ്രതി അനുപമ പത്മന് ഉപാധികളോടെ ജാമ്യം
വോട്ടെണ്ണലിന്റെ പേരില്‍ സർവകലാശാലയില്‍ ഇടത് അംഗങ്ങളും വിസിയും തമ്മില്‍ തർക്കം ഉടലെടുത്തിരുന്നു. 15 വോട്ടുകള്‍ എണ്ണരുതെന്ന കോടതി നിർദേശമുള്ളതിനാല്‍ തീർപ്പ് വന്നശേഷം മതി വോട്ടെണ്ണല്‍ എന്ന് വി.സി. നിലപാടെടുത്തതോടെ തർക്കം തുടങ്ങി.
97 വോട്ടുകളാണ് എണ്ണാനുണ്ടായിരുന്നത്. ഇതില്‍ 15 വോട്ടുകള്‍ എണ്ണുന്നതിന് വിലക്കുള്ളത്. 82 വോട്ടുകള്‍ മാത്രം എണ്ണിയാല്‍ ഫലം കൃത്യമല്ലാതാകുമെന്ന് വി.സി. നിലപാടെടുത്തിരുന്നു. മുഴുവൻ വോട്ടും എണ്ണിയാല്‍ മാത്രമേ ഫലപ്രഖ്യാപനം നടത്താവൂ എന്നാണ് വി.സി. ആവശ്യപ്പെട്ടത്. എന്നാല്‍ ഇടത് അംഗങ്ങള്‍ അതിന് സമ്മതിച്ചില്ല. തുടർന്ന് സംഭവം കോടതിലെത്തി
ഒമ്ബത് സീറ്റിലേക്കാണ് സിൻഡിക്കേറ്റില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച രാവിലെ എട്ട് മണി മുതല്‍ 10 വരെയായിരുന്നു തിരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് വിജ്ഞാപനം ഇറങ്ങിയെങ്കിലും ഒമ്ബത് സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
Post Your Comments