Latest NewsNewsIndia

മുന്ദ്ര തുറമുഖത്ത് 110 കോടിയുടെ ലഹരിമരുന്ന് പിടികൂടി

അഹമ്മദാബാദ്: ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 110 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി. ദീര്‍ഘനേരത്തേക്ക് ഉറക്കം അകറ്റി നിര്‍ത്തുന്നതിന് സഹായകമാകുന്ന ഫൈറ്റര്‍ ഡ്രഗ് എന്ന പേരില്‍ കുപ്രസിദ്ധി നേടിയ ട്രമാഡോള്‍ ടാബുകള്‍ അടക്കമുള്ളവയാണ് കസ്റ്റംസ് പിടികൂടിയിട്ടുള്ളത്. പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളായ സിയേറാ ലിയോണ്‍, നൈജര്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാനായി കൊണ്ടുവന്ന ലഹരി മരുന്നാണ് മുന്ദ്രയിലെ കസ്റ്റംസ് വിഭാഗം പിടികൂടിയത്.

Read Also: മാലിദ്വീപിലേയ്ക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഇന്ത്യയോടുള്ള നയം മാറ്റി പ്രസിഡന്റ് മുഹമ്മദ് മുയിസു

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 110 കോടി വില വരുന്നതാണ് കണ്ടെത്തിയ ലഹരിമരുന്ന്. ട്രാമാഡോള്‍ എന്ന ലഹരി സ്വഭാവമുള്ള വേദന സംഹാരിയുടെ കയറ്റുമതി 1985ലെ എന്‍ഡിപിഎസ് നിയമം അനുസരിച്ച് വിലക്കിയിട്ടുള്ളതാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമാക്കി. മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഡൈക്ലോഫിനാകും മറ്റൊരു മരുന്നു വച്ച് മധ്യ ഭാഗത്തായി ലഹരി മരുന്ന് വച്ച നിലയിലായിരുന്നു കണ്ടെയ്‌നര്‍ കണ്ടെത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രാജ്‌കോട്ടില്‍ നിന്നുള്ള വ്യാപാരി കയറ്റി അയയ്ക്കാനായി എത്തിയ ചരക്ക് കണ്ടെയ്‌നറില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. വേദനസംഹാരിയായ ഉപയോഗിക്കുന്ന ഡൈക്ലോഫിനാക് എന്ന പേരിലായിരുന്നു ലഹരി മരുന്ന് കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button