
കോഴിക്കോട്: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ ഡ്രൈവർ അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ചാനല്‍ ഉടമക്ക് നാളെ നോട്ടീസ് നല്‍കും.
മഴവില്‍ കേരളം എക്‌സ്‌ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനില്‍ ദാസ് നല്‍കിയ പരാതിയിലാണ് കേസ്. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നും അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നും പരാതിക്കാരൻ പറയുന്നു. .
Post Your Comments