കൊച്ചി: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ച കർണ്ണാടക സർക്കാരിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്.
രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരച്ചില്‍ നിര്‍ത്താനുള്ള തീരുമാനം ദൗര്‍ഭാഗ്യകരമാണ്. തിരച്ചില്‍ നിര്‍ത്തിയത് കേരളവുമായി കൂടിയാലോചിക്കാതെയാണെന്നും മന്ത്രി റിയാസ് പറഞ്ഞു.
read also: ‘എന്റെ അവസാനത്തെ ശ്രമം’: നടി സൗന്ദര്യ അന്തരിച്ചു
‘ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ പോലും തിരച്ചില്‍ തുടരാനാണ് തീരുമാനിച്ചത്. ഉന്നതതലയോഗത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കിയില്ല. കര്‍ണാടക സര്‍ക്കാര്‍ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്നില്ല. നേവല്‍ബേസിലെ ഏറ്റവും വൈദഗ്ധ്യതയുള്ള ഡൈവേഴ്‌സിനെ ഉപയോഗിക്കാന്‍ തയ്യാറാകണം. തീരുമാനത്തില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ പിന്മാറണം. മന്ത്രിമാര്‍ക്ക് അവിടെ പോകാനേ കഴിയൂ. മറ്റൊരു സംസ്ഥാനത്തെ ദൗത്യത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും’ മുഹമ്മദ് റിയാസ് പറഞ്ഞു.
കാലാവസ്ഥ കൂറേക്കൂടി അനുകൂലമായിട്ടും നേരത്തേ തന്നെ തിരച്ചില്‍ നിർത്തുകയാണ്. രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം കൈക്കൊണ്ട പ്രധാന മൂന്ന് തീരുമാനങ്ങള്‍ നടപ്പാക്കിയില്ല. പാൻടൂണ്‍ കൊണ്ടുവന്ന് തിരച്ചില്‍ നടത്താൻ തീരുമാനിച്ചു. എന്നാല്‍ അത് ചെയ്യാൻ തയ്യാറായില്ല. തഗ് ബോട്ട് കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് കൊണ്ടുവന്നിട്ടില്ല. എന്താണ് തടസം? ഡ്രെഡ്ജിങ് നടത്താൻ ഒരു പാലമാണ് തടസമെന്ന് പറഞ്ഞിട്ട് അതും പരിഹരിച്ചിട്ടില്ല’. മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Post Your Comments