News

ധന്യ തട്ടിപ്പ് തുടങ്ങിയതോടെ പ്രവാസിയായ ഭർത്താവ് നാട്ടിലെത്തി: കുഴല്‍പ്പണ സംഘവുമായി ബന്ധം

തൃശൂർ: ജോലി ചെയ്തിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടി രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശിനി ധന്യ മോ​​ഹൻ പണം മാറ്റിയത് എട്ട് അക്കൊണ്ടുകളിലേക്ക്. വലപ്പാട് മണപ്പുറം കോംപ്ടെക് ആൻറ് കൺസൾട്ടൻസി ലിമിറ്റഡിലെ അസിസ്റ്റൻറ് ജനറൽ മാനേജരായിരുന്ന ധന്യ ഭർത്താവിൻറെ എൻആർഐ അക്കൗണ്ടുകളിലേക്കും പണം മാറ്റിയെന്നാണ് പൊലീസിന്റെ നി​ഗമനം. ഇതിനായി കുഴൽപ്പണ സംഘങ്ങളെ ഉപയോ​ഗിച്ചിട്ടുണ്ടാകാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ധന്യ ഓൺലൈൻ റമ്മിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.ഇതോടെ കേസില്‍ കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കും.ധന്യയുടെ പേരില്‍ മാത്രം അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ നിലവിലുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. മണപ്പുറം കോപ്‌ടെക്കില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജീവനക്കാരിയായ ധന്യ മോഹന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഇരുപത് കോടി രൂപ തട്ടിയെടുത്തത്.

തട്ടിയെടുത്ത തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.കസ്റ്റഡിയിലുള്ള ധന്യയെ ഇന്ന് വിശദമായി പൊലീസ് ചോദ്യം ചെയ്യും. ധന്യ കീഴടങ്ങിയെങ്കിലും ഭര്‍ത്താവ് ഒളിവിലാണ്. ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ധന്യ കീഴടങ്ങിയത്.എട്ട് അക്കൗണ്ടുകളിലേക്കാണ് ധന്യ പണം മാറ്റിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ധന്യ തട്ടിപ്പ് തുടങ്ങിയതിന് പിന്നാലെ വിദേശത്തായിരുന്ന ധന്യയുടെ ഭർത്താവ് നാട്ടിലെത്തിയിരുന്നു.

ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാൻ ബാങ്ക് അധികൃതർക്ക് പൊലീസ് നോട്ടീസ് നൽകി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തിൽ വായ്പകൾ മാറ്റിയായിരുന്നു തുക തട്ടിയതെന്നും പൊലീസ് കണ്ടെത്തി.പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും. തട്ടിയെടുത്ത പണം എങ്ങനെ ചെലവഴിച്ചു എന്നാണ് അന്വേഷണ സംഘം തേടുന്ന ഉത്തരം. ധന്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള നടപടികൾ പൊലീസ് തുടങ്ങിയിട്ടുണ്ട്. അഞ്ചു കൊല്ലത്തിനിടെ ധന്യ 19.96 കോടി തട്ടിയെടുത്തു എന്നാണ് പൊലീസ് കണ്ടെത്തൽ.

 

 

shortlink

Related Articles

Post Your Comments


Back to top button