Latest NewsInternational

ട്രംപിന് നേരെയുണ്ടായ വധശ്രമം: സീക്രട്ട് സർവ്വീസ് ഡയറക്ടർ രാജിവച്ചു

വാഷിം​ഗ്ടൺ: മുൻ പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമമുണ്ടായതിനു പിന്നാലെ അമേരിക്കൻ സീക്രട്ട് സർവ്വീസ് ഡയറക്ടർ കിമ്പർലി ചീറ്റിൽ രാജിവച്ചു. ട്രംപിന് നേരെ വധശ്രമം ഉണ്ടായത് തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ് രാജി.

ജൂലൈ 13നാണ് പെൻസിൽവാനിയയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപിന് നേരം വധശ്രമമുണ്ടായത്. ഇരുപതുകാരനായ അക്രമി ട്രംപിന് നേരം വെടിയുതിർക്കുകയായിരുന്നു. തലനാരിഴയ്ക്ക് രക്ഷപെട്ട ട്രംപിന്റെ ചെവിയിൽ മുറിവേറ്റിരുന്നു. പിന്നാലെ, കിമ്പർലിയുടെ രാജിയാവശ്യപ്പെട്ട് ഡെമോക്രാറ്റുകളും റിപബ്ലിക്കുകളും സമ്മർദ്ദം ശക്തമാക്കിയിരുന്നു.

തിങ്കളാഴ്ച കോൺ​ഗ്രഷണൽ കമ്മിറ്റി കിമ്പർലിയെ വിളിച്ചുവരുത്തിയിരുന്നു. വധശ്രമം സീക്രട്ട് സർവ്വീസ് ഏജൻസിയുടെ പരാജയമാണെന്ന് സമ്മതിക്കുന്നതായി കിമ്പർലി കമ്മിറ്റിക്ക് മുമ്പാകെ സമ്മതിച്ചിരുന്നു. പതിറ്റാണ്ടുകൾക്കിടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട വീഴ്ച എന്നാണ് കിമ്പർലി സംഭവത്തെ വിശേഷിപ്പിച്ചത്.

27 വർഷമായി സീക്രട്ട് സർവ്വീസ് ഏജന്റായിരുന്ന കിമ്പർലി 2021ൽ ഏജൻസി വിട്ട് പെപ്സികോയുടെ നോർത്ത് അമേരിക്കയിലെ സുരക്ഷാ മേധാവിയായി ചുമതലയേറ്റിരുന്നു. 2022ൽ പ്രസിഡന്റ് ജോ ബൈഡനാണ് കിമ്പർലിയെ സീക്രട്ട് സർവ്വീസ് ഏജൻസി മേധാവിയായി നിയമിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button