ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിക്കുന്നു. ഇന്നത്തെ സമ്പൂര്‍ണ ബജറ്റോടെ സ്വതന്ത്ര ഇന്ത്യയില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ (ഏഴെണ്ണം) അവതരിപ്പിച്ച നേട്ടത്തില്‍ സി.ഡി.ദേശ്മുഖിനൊപ്പം ധനമന്ത്രി നിര്‍മല സീതാരാമനും ഇടംപിടിക്കും.
2047ല്‍ വികസിത രാജ്യമെന്ന ലക്ഷ്യത്തിലെത്താനുള്ള പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിച്ചേക്കും. തൊഴില്‍ മേഖലയിലെ കുതിപ്പിന് സഹായകരമായ പദ്ധതികളും ബജറ്റിലുണ്ടായേക്കും. വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ പദ്ധതികളും പ്രതീക്ഷിക്കുന്നു.
Post Your Comments