
മലപ്പുറം: മലപ്പുറെ ചെമ്പ്രശേരിയില്‍ നിപ ബാധിച്ചു മരിച്ച 14 വയസ്സുകാരന് അപൂര്‍വ രോഗത്തിന്റെ സാധ്യത തിരിച്ചറിഞ്ഞത് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍. 13ന് ആശുപത്രിയിലെത്തി മരുന്നുവാങ്ങി വീട്ടില്‍ പോയ ശേഷം രോഗം കൂടി 15ന് വീണ്ടും എത്തിയപ്പോള്‍ കുട്ടിയില്‍ അസാധാരണ ലക്ഷണങ്ങളാണു കണ്ടത്. പിന്നീടു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് നിപ സംശയിച്ച് സാംപിള്‍ അയച്ചതും സ്ഥിരീകരിച്ചതും.
Read Also: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ആശുപത്രിയിൽ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ച് യുവാവ്
15ന് പാണ്ടിക്കാട്ടെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകീട്ട് അപസ്മാര ലക്ഷണങ്ങള്‍ കാണിച്ചു. മസ്തിഷ്‌ക രോഗങ്ങളില്‍ സാധാരണ കാണാറുള്ള ഛര്‍ദി പോലുള്ള ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രക്തപരിശോധനയില്‍ ഹീമോഗ്ലോബിന്റെ അളവ് അസാധാരണ നിലയില്‍ കണ്ടതുകൂടി പരിഗണിച്ചാണ് അപൂര്‍വ രോഗമാണെന്നു സംശയിച്ചത്. തുടര്‍ന്നാണ് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് അയച്ചത്.
അമ്പഴങ്ങ കഴിച്ചതിലൂടെയാണോ നിപ പകര്‍ന്നതെന്നത് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കുട്ടി അമ്പഴങ്ങ കഴിച്ച സ്ഥലത്ത് വവ്വാല്‍ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍, ഇതാണോ രോഗബാധയിലേക്കു നയിച്ചതെന്ന കാര്യം പൂര്‍ണമായും ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനകള്‍ വേണ്ടി വരുമെന്നും അവര്‍ പറഞ്ഞു.
Post Your Comments