KeralaLatest NewsNews

അന്യസംസ്ഥാന തൊഴിലാളിയെ പട്ടിക്കൂട്ടില്‍ താമസിപ്പിച്ച സംഭവം: വീട്ടുടമ കുരിയില്‍ ജോയ്ക്ക് എതിരെ അന്വേഷണം

കൊച്ചി: പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ പട്ടിക്കൂട്ടില്‍ താമസിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Read Also: ഹിജാബില്ലാതെ കോളേജില്‍ പോകാനാകില്ല, പഠനം ഉപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍

ബംഗാള്‍ സ്വദേശി ശ്യാം സുന്ദറാണ് പ്രതിമാസവാടക നല്‍കി പട്ടിക്കൂട്ടില്‍ താമസിച്ചത്. പിറവത്ത് കുരിയില്‍ ജോയിയുടെ വീട്ടിലെ പട്ടിക്കൂടാണ് തൊഴിലാളിക്ക് വാടകയ്ക്ക് നല്‍കിയത്. ജോയി സമീപത്ത് തന്നെ പുതിയ വീട് പണിത് താമസം മാറിയപ്പോള്‍ പഴയ വീട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇവിടെ ഒരാള്‍ക്ക് 2000 രൂപയാണ് വാടക വാങ്ങിയിരുന്നത്. കൈയില്‍ പണമില്ലാതെ വന്നപ്പോള്‍ ഉടമയില്‍നിന്ന് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്ന് ശ്യാം സുന്ദര്‍ പറഞ്ഞു.

മേല്‍ക്കൂരയും ഇരുമ്പുമറയുമുള്ള കൂട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതും കിടക്കുന്നതുമെല്ലാം ഒറ്റമുറിയിലാണ്. കൂടിന് നാലുചുറ്റും ഗ്രില്ലുണ്ടായിരുന്ന ഭാഗങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് വച്ച് മറച്ചിട്ടുണ്ട്. വാടക നല്‍കി കുറച്ചാളുകള്‍ താമസിക്കുന്നുണ്ടെന്നും ശ്യാം സുന്ദര്‍ പട്ടിക്കൂട്ടിലാണോ താമസിക്കുന്നതെന്ന് അറിയില്ലെന്നും ഉടമ പൊലീസിനോട് പ്രതികരിച്ചു. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് പട്ടിക്കൂട്ടില്‍ താമസിച്ചതെന്ന് ശ്യാം സുന്ദറും മൊഴി നല്‍കി. സുഹൃത്തായ മറ്റൊരു തൊഴിലാളിയുടെ വാടകവീട്ടിലേക്ക് ഇയാളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button