ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റു. ഒരു ഭീകരനെ സൈന്യം വധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് സൈന്യം പരിശോധന നടത്തി. ജമ്മുവില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്.
Read Also: പ്രതിയെ തേടിയെത്തിയ പോലീസ് ആളുമാറി ദമ്പതികളെ മര്‍ദ്ദിച്ചതായി പരാതി
വിവിധ സെക്ടറുകളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കുടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. ഡോഡ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു വരിച്ചിരുന്നു. ഡോഡ ജില്ലയിലെ വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും സൈന്യവും സിആര്‍പിഎഫും സംയുക്തമായി പരിശോധനകള്‍ നടത്തി വരുന്നതിനിടെയാണ് ആക്രമണം നടന്നത്. ജമ്മു പൊലീസ്, സിആര്‍പിഎഫ്, സൈന്യം എന്നിവയുടെ സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.
Post Your Comments