Latest NewsIndiaNews

ഇതുവരെ മരുന്ന് കണ്ടെത്താത്ത ചാന്ദിപുര വൈറസ് ബാധിച്ച് 15 കുട്ടികള്‍ മരണത്തിന് കീഴടങ്ങി: ജാഗ്രത വേണമെന്ന് കേന്ദ്രം

അഹമ്മദാബാദ്: ചാന്ദിപുര വൈറസ് ഭീതിയില്‍ ഗുജറാത്ത്. രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി ഉയര്‍ന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. 29 പേരിലാണ് ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.

Read Also:‘വിഷം അകത്ത് ചെന്നിട്ടില്ല’, രോഗിക്ക് കൂട്ടിരിക്കാൻ വന്ന് പാമ്പ് കടിയേറ്റ യുവതിയുടെ ആരോഗ്യത്തെ കുറിച്ച് സൂപ്രണ്ട്

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലങ്ങള്‍ വന്നു തുടങ്ങി. സംസ്ഥാനത്തെ 12 ജില്ലകളില്‍ വൈറസ് ബാധയുണ്ടായെന്ന് സ്ഥിരീകരിച്ചു. ആരവല്ലിയില്‍ മരിച്ച അഞ്ച് വയസ്സുകാരിയിലും രോഗബാധ സ്വീകരിച്ചതായാണ് ഒടുവില്‍ വരുന്ന വിവരം. കൂടുതല്‍ പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭീതിയിലാണ് ഗുജറാത്ത്.

രോഗലക്ഷണവുമായി കൂടുതല്‍ പേര്‍ എത്തി തുടങ്ങിയതോടെ ഗുജറാത്ത് സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പനിബാധിതരായ എല്ലാവരും ആശുപത്രിയില്‍ ചികിത്സക്കെത്തണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരമെങ്കിലും കൂടുതല്‍ പേരില്‍ രോഗബാധയുണ്ടാകുന്നത് ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.

1965ല്‍ മഹാരാഷ്ട്രയിലെ ചാന്ദിപുരയില്‍ കണ്ടെത്തിയ ഈ വൈറസിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നതാണ് തിരിച്ചടി. 2003- 2004 കാലഘട്ടങ്ങളില്‍ ഗുജറാത്തിലും ആന്ധ്രാ പ്രദേശിലും മഹാരാഷ്ട്രയിലുമായി 300ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകാനിടയാക്കിയത് ഈ വൈറസ് ബാധയാണ്. പരത്തുന്നത് കൊതുകളും ഈച്ചകളുമായതിനാല്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങളും തുടങ്ങി. പെട്ടെന്നുണ്ടാകുന്ന ഉയര്‍ന്ന പനി, വയറിളക്കം, ഛര്‍ദ്ദി, അപസ്മാരം, എന്നിവയാണ് രോഗലക്ഷണം. ഇത് തലച്ചോറിന ബാധിക്കുന്നതോടെ മരണം സംഭവിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button