Latest NewsIndiaNews

ചാന്ദിപുര വൈറസ് വ്യാപിക്കുന്നു: ഇതുവരെ മരിച്ചവരുടെ എണ്ണം 8 ആയി, കഠിനമായ തലവേദ ശ്രദ്ധിക്കുക

അഹമ്മദാബാദ്: ഗുജറാത്തില്‍ ചാന്ദിപുര വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരില്‍ ആറു കുട്ടികളും ഉള്‍പ്പെടുന്നതായി ഗുജറാത്ത് ആരോഗ്യവകുപ്പ് അറിയിച്ചു. 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അതേസമയം, വൈറസിനെ കുറിച്ച് പഠിക്കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയമിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നു.

Read Also: ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ആകെ രോഗബാധിതരായ കുട്ടികളുടെ എണ്ണം പന്ത്രണ്ടായി. ചാന്ദിപുര വൈറസ് ഗുരുതരമായ എന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക വീക്കം)ലേക്ക് നയിച്ചേക്കാം. കൊതുക്, ചെള്ള്, മണല്‍ ഈച്ചകള്‍ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്. ഗുജറാത്ത് ആരോഗ്യ വകുപ്പ് സ്ഥിതിഗതികള്‍ ഗൗരവമായി കാണുകയും പ്രത്യേക സംഘത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ നടപടികളെക്കുറിച്ച് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയും ബോധവത്കരിക്കുന്നത് തുടരുകയാണ്.

രോഗബാധിതരായ കുട്ടികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മെഡിക്കല്‍ സംഘങ്ങള്‍ 24 മണിക്കൂറും കുട്ടികളുടെ അവസ്ഥ നിരീക്ഷിക്കുന്നുണ്ട്. വൈറല്‍ പനിക്ക് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്ന വൈറസ് ബാധ തലച്ചോറിനെയാണ് ബാധിക്കുക. അതീവ അപകടകാരിയാണ് ഈ വൈറസ്.

തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാവുകയും അതികഠിനമായ തലവേദനയും കഴുത്തിന് ബലം വയ്ക്കുകയും പ്രകാശം തിരിച്ചറിയാനുള്ള സാധ്യതയും മാനസിക ബുദ്ധിമുട്ടുകളും ഈ വൈറസ് ബാധമൂലം സംഭവിക്കാറുണ്ട്. പ്രതിരോധ സംവിധാനം അണുബാധ മൂലം തലച്ചോറിനെ ആക്രമിക്കുന്നത് മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ളതാണ് വൈറസ് ബാധ. കൊതുക്, ചെള്ള്, ഈച്ച എന്നിവ കടിയേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് രോഗബാധ തടയാനുള്ള പ്രതിരോധ സംവിധാനങ്ങളില്‍ പ്രധാനം. ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും വലയ്ക്കുള്ളില്‍ ഉറങ്ങുന്നതും ഇത്തരത്തില്‍ സഹായകരമാണ്. മലിന ജലം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും വൈറസ് ബാധ

shortlink

Related Articles

Post Your Comments

Related Articles


Back to top button